Image

നന്മയുടെ പ്രതീകമായി ജോ ചെറുകര- ഒരുപഞ്ചായത്ത് മെമ്പറുടെ സാക്ഷ്യകുറിപ്പ്!

Published on 06 July, 2020
നന്മയുടെ പ്രതീകമായി ജോ ചെറുകര- ഒരുപഞ്ചായത്ത് മെമ്പറുടെ സാക്ഷ്യകുറിപ്പ്!
എന്റെ പേര് ജേക്കബ്‌കോശി. അയിരൂര്‍പഞ്ചായത്തു കോറ്റാത്തൂര്‍ വാര്‍ഡ് ജനപ്രതിനിധി.
2020 ജനുവരി മാസം 28 നു എന്റെവാര്‍ഡിലുള്ള രോഗാതുരന്നായ ഗൃഹനാഥനെ കാണുവാന്‍ഞാന്‍ ചെന്നിരുന്നു. ഞാന്‍ചെന്നപ്പോള്‍ മഴയായിരുന്നു.ആ ഗൃഹനാഥന്‍ വസിച്ചിരുന്നവീട് അതീവശോചനാവസ്ഥ യിലായിരുന്നു .മഴയത്തുചോര്‍ന്നൊലിക്കുന്ന ആവീടിന്റെ അവസ്ഥ കാലവര്‍ഷത്ത അതിജീവിക്കാനുള്ള കെല്‍പ്പില്ലാത്തതായിരുന്നു.

ആ വീടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയത്തില്‍ ചിലസുഹത്തുക്കളോട് ആശയംപങ്ക്വെച്ചു. പക്ഷെ പലരും കൈമലര്‍ത്തി.
ഞാന്‍ നിരാശനായില്ല. അമേരിക്കന്‍ മലയാള ിഅസോസിയേഷന്‍ സെക്രട്ടറിയും, എന്റെ ബാല്യകാലസുഹൃത്തും സഹപാഠിയും ആയ ന്യൂയോര്‍ക്കിലുള്ള ജോചെറുകരയുമായി ഫോണിലൂടെബന്ധപ്പെട്ടു. ഒരുമടിയും കൂടാതെ ആസുഹൃത്തു സമ്മതംമൂളി.

ജോ (ജോണ്‍മാത്യു) മുഴുവന്‍ നിര്‍മ്മാണ ചിലവും ഒറ്റയ്ക്ക്ഏറ്റെടുത്തു. രണ്ടുമാസംകൊണ്ട് ആ നിര്‍ദ്ധനകുടുംബത്തിന് സ്വപ്നതുല്യമായ സമ്മാനം നല്‍കി.
അതിസൂക്ഷ്മമായ ഒരുവൈറസിന്റെ മുമ്പില്‍ ക്ഷണികമായ ജീവിതത്തില്‍ നിലനില്‍ക്കുന്നത്ഇത്‌പോലെയുള്ള നന്മയുടെ കൈയ്യൊപ്പുകാര്‍ മാത്രം, ജോയുടെ നന്മനിറഞ്ഞപ്രവൃത്തി ഏറ്റവുംമാതൃകാപരവും അനുകരണീയവുമാണ്. എല്ലാ നന്മകളും ആയുര്‍ആരോഗ്യവുംനേരുന്നു.

വിശ്വസ്തതയോടെ,
ജേക്കബ് കോശി
(അയിരൂര്‍ പഞ്ചായത്ത് മെമ്പര്‍)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക