Image

ചലച്ചിത്രതാരവും എം.പിയുമായ സുമലതക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 06 July, 2020
ചലച്ചിത്രതാരവും എം.പിയുമായ സുമലതക്ക് കോവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാംഗവും തെന്നിന്ത്യന്‍ ചലച്ചിത്രതാരവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ത ?െന്‍റ ഫേയ്‌സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.

മാണ്ഡ്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തി?െന്‍റ ഭാഗമായി യാത്ര ചെയ്തിട്ടുള്ളതിനാല്‍ രോഗ ബാധക്ക് സാധ്യതയുണ്ടെന്നതിനെതുടര്‍ന്നാണ് കോവിഡ് പരിശോധനക്ക് വിധേയമായതെന്ന് സുമലത പറഞ്ഞു. തിങ്കളാഴ്ച പരിശോധന ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. നേരിയ ലക്ഷണമായതിനാല്‍ വീട്ടു ചികിത്സയില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ ക്വാറന്‍റീനിലാണെന്നും ത ?െന്‍റ സമ്പര്‍ക്ക പട്ടിക സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സമ്പര്‍ക്കത്തിലായിട്ടുള്ളവരില്‍ രോഗ ലക്ഷണമുണ്ടെങ്കില്‍ പരിശോധിക്കണമെന്നും സുമലത ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ജൂണ്‍ 29ന് സുമലത ബംഗളൂരുവിലെ വിധാന്‍ സൗധയില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി സുമലത കൂടിക്കാഴ്ച നടത്തിയിരുന്നു. കൃത്യമായ ഇടവേളകളില്‍ യെദിയൂരപ്പയെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡയെ സുമലത പരാജയപ്പെടുത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക