Image

ഹൂസ്റ്റണില്‍ ബൈബിള്‍ കണ്‍വന്‍ഷനും ഇടവക പെരുന്നാളും

ജീമോന്‍ റാന്നി Published on 07 July, 2020
 ഹൂസ്റ്റണില്‍ ബൈബിള്‍ കണ്‍വന്‍ഷനും ഇടവക പെരുന്നാളും
ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ബൈബിള്‍ കണ്‍വന്‍ഷനും,ഇടവകയുടെ കാവല്‍ പിതാക്കന്മാരുടെ പെരുന്നാളും ജൂലൈ 8 ബുധനാഴ്ച മുതല്‍ 12 ഞായര്‍ വരെ സംയുക്തമായി നടത്തപ്പെടും.

എട്ടാം തീയതി ബുധനാഴ്ച വൈകിട്ട് 6.15 നു പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് പതാക ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യ നമസ്‌കാരത്തിനും ഗാന ശുശ്രൂഷയ്ക്കും ശേഷം ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യുന്നതും വചന ശുശ്രൂഷ നടത്തുന്നതുമാണ്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോട്ടയം ഓര്‍ത്തഡോക്ള്‍സ് തിയളോജിക്കല്‍ സെമിനാരി അദ്ധ്യാപകന്‍ വന്ദ്യ ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അച്ചന്‍, സഭയുടെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ വന്ദ്യ പി.എ.ഫിലിപ്പ് അച്ചന്‍, അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലിത്ത എന്നിവര്‍ വചന ശുശ്രൂഷ നടത്തും.


12 നു ഞായറാഴ്ച  വി.മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് അഭിവന്ദ്യ ഡോ. ഗീവര്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലിത്ത  മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ.ഡോ .വി.സി.വര്‍ഗീസ്, ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം എന്നിവര്‍ സഹകാര്‍മ്മി കരായിരിക്കും. ഏവര്‍ക്കും പെരുന്നാളില്‍ സംബന്ധിക്കാനുള്ള ക്രമീകരണം ഇടവകയുടെ ഫേസ്ബുക് പേജില്‍ കൂടി ക്രമീകരിച്ചിട്ടുണ്ടെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കര്‍ത്തൃനാമത്തില്‍ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് സഹര്‍ഷം ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന്  ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഫാ.ഐസക്.ബി.പ്രകാശ് (വികാരി) - 832 997 9788
രാജു സ്‌കറിയ (ട്രസ്റ്റി) - 832 296 9294
ഷിജിന്‍ തോമസ് (സെക്രട്ടറി)  409 354 1338



 ഹൂസ്റ്റണില്‍ ബൈബിള്‍ കണ്‍വന്‍ഷനും ഇടവക പെരുന്നാളും ഹൂസ്റ്റണില്‍ ബൈബിള്‍ കണ്‍വന്‍ഷനും ഇടവക പെരുന്നാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക