Image

ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 07 July, 2020
ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട് ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഉയരുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 


സ്വപ്‌നാ സുരേഷിനെ എന്തിനാണ് നിയമിച്ചതെന്ന് വൈകിട്ട് പത്രസമ്മേളനം നടത്തുമ്ബോള്‍ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രി നിസാരഭാവത്തിലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇത്തരമൊരു നിയമനം അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. ഇത് നിസാരമായി കാണരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

കണ്ണടച്ച്‌ പാല്‍ കുടിച്ച പൂച്ചയുടെ ഭാവമായിരുന്നു മുഖ്യമന്ത്രിയുടേത്. 


ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുകയാണ്.സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് നീളുന്നത്.


 വിവാദ നായിക എകെജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കയറിയിറങ്ങാറുണ്ടെന്നാണ് വിവരങ്ങള്‍.

മുല്ലപ്പള്ളി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക