Image

സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

Published on 07 July, 2020
സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു


തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഔേദ്യാഗികമായി കത്തയച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഫീസ് സെക്രട്ടറിയെ മാറ്റുക വഴി പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി ശരിവച്ചു. ഓരോ തവണയും ആരോപണം വന്നപ്പോള്‍ ശിവശങ്കറെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. സ്്രപിംഗ്‌ളര്‍, വെബ് കോ ആപ്, ഇ മൊബിലിറ്റി, പമ്പയിലെ മണല്‍ക്കടത്ത് അഴിമതി എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സംരക്ഷിച്ചു. തന്നിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന ഭയപ്പാടാണ് ഇപ്പോള്‍ വൈകിയെടുത്ത തീരുമാനത്തിനു പിന്നില്‍. തനിക്ക് രക്ഷപ്പെടാന്‍ ബലിയാടുകളെ അന്വേഷിച്ച് നടക്കുന്ന നിലയിലേക്ക് കേരളത്തിലെ മുഖ്യമന്ത്രി നീങ്ങുന്നുവെന്നും ചെന്നിത്തല വിമര്‍ശിച്ചു. 

സെക്രട്ടറിയോ പൈവ്രറ്റ് സെക്രട്ടറിയോ ഒരു ക്രമക്കേട് നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം മന്ത്രിക്ക് തന്നെയാണ്. കള്ളക്കടത്ത് കേസിലെ പ്രതിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശ്രമിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെയാണ്. മുഖ്യമന്ത്രിയൂടെ ഓഫീസില്‍ നടക്കുന്ന അഴിമതിയും തീവെട്ടിക്കൊള്ളയും പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിച്ചു. ഒരു മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത്തരം അവതാരങ്ങള്‍ എങ്ങനെ വന്നു എന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സി.പി.ഐയെ പരിഹസിക്കുന്ന സമയം പോലും പ്രതിപക്ഷ ആരോപണത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നു. മുഖ്യമ്രന്തി എത്ര ശ്രമിച്ചാലും ഈ അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാന്‍ കഴിയില്ല. ഈ കേസ് ഏറെ ദൂരൂഹമാണ്. സി.ബി.ഐ അന്വേഷണം തന്നെ വേണം. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഔദ്യോഗികമായി തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

വിദേശബന്ധമുള്ള കേസാണിത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധങ്ങളെ കുറിച്ചും സ്വഭാവത്തെ കുറിച്ചുമുള്ള ആരോപണങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് പ്രതിദിന റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് നല്‍കിയില്ല. ഫ്‌ളാറ്റില്‍ നടന്ന മര്‍ദ്ദനത്തെ കുറിച്ച് നല്‍കിയ പരാതിയില്‍ എന്തുകൊണ്ട് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയില്ല. റിപ്പോര്‍ട്ട് മുഖ്യമന്ത്രി മറച്ചുവച്ചതാണെങ്കില്‍ അത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത് സി.ബി.ഐ ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാണോയെന്ന് വ്യക്തമാക്കണം. ഒന്നും മറയ്ക്കാനില്ലെങ്കില്‍ അതിന് തയ്യാറുണ്ടോതെന്ന് വെല്ലുവിളിക്കുന്നു. ഒരു മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത്രയും തരംതാഴ്ന്ന നിലയില്‍ ഉപയോഗിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാന്‍ വരെ തരംതാഴ്ന്നു. 

കള്ളക്കടത്തില്‍ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമന്‍ ആരാണെന്ന് വൈകാതെ പുറത്തുവരും. ജനങ്ങളെ കബളിപ്പിക്കുന്ന ഭരണകൂടത്തിന്റെ ചെയ്തികള്‍ ഇനിയും പുറത്തുവരും. 

ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചുവെന്നത് കള്ളക്കളിയാണ്. സ്പ്രിംഗളര്‍ ആരോപണം വന്നപ്പോള്‍ ശിവശങ്കറിനെ മഹാനായി ചിത്രീകരിച്ച മുഖ്യമന്ത്രി താന്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണെന്ന് അന്ന് ആരോപിച്ചു. 

തൊലിപ്പുറത്തെ ചികിത്സ കൊണ്ട് ഈ ആരോപണം മറയ്ക്കാന്‍ കഴിയില്ല. ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് രണ്ടുമാസം മുന്‍പ് താന്‍ ആവശ്യപ്പെട്ടതാണ്. ഐ.ടി വകുപ്പില്‍ നടന്ന വഴിവിട്ട നിയമനങ്ങള്‍ അന്വേഷിക്കണം. വകുപ്പില്‍ നടക്കുന്ന ഒരു കാര്യവും അറിയുന്നില്ല എന്നു പറഞ്ഞാല്‍ മുഖ്യമന്ത്രിയായിരിക്കാന്‍ പിണറായി വിജയന് ധാര്‍മ്മികമായി ഒരു അവകാശവുമില്ല. 

ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തിയെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മറികടന്ന് പ്രധാനപ്പെട്ട തസ്തികയില്‍ നിയമിക്കുമ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുകയാണെങ്കില്‍ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നത്. 

രാജ്യാന്തര ബന്ധമുള്ള ഈ കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ പുറത്തുവരാന്‍ പോകുന്നില്ല. കോണ്‍സുലേറ്റുകള്‍ തമ്മില്‍ ബന്ധമുള്ള കേസില്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന കേസാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക