Image

സ്വര്‍ണ്ണക്കടത്ത്; പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് അന്വേഷണം നീളുന്നു

Published on 07 July, 2020
സ്വര്‍ണ്ണക്കടത്ത്; പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് അന്വേഷണം നീളുന്നു

തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെ പിടിച്ചുകുലുക്കിയ, സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കേസില്‍  ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്കാണ് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നതെന്നാണ് സൂചന.  


 കുറഞ്ഞ കാലയളവില്‍ ഇന്ത്യയിലും വിദേശത്തുമായി ജ്വല്ലറികള്‍ ആരംഭിച്ച ഈ ഗ്രൂപ്പിലേയ്ക്ക് സ്വര്‍ണം എത്തുന്ന വഴികള്‍ ഇപ്പോഴും കസ്റ്റംസിനു കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 


തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴി പത്തിലേറെ തവണ ഇവര്‍ വ്യാജരേഖകള്‍ ചമച്ച്‌ ഇപ്പോഴും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണെന്നു കാട്ടി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സരിത്ത് പറയുന്നു.


 കൊച്ചിയിലെ ഒരു ഫൈസല്‍ ഫരീദാണ് തങ്ങളില്‍ നിന്ന് സ്വര്‍ണ കൈപ്പറ്റിയിരുന്നെന്നാണ് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കു മുമ്ബാകെ സരിത് നല്‍കിയ മൊഴി.
എന്നാല്‍, ഇയാളും മറ്റൊരു ക്യാരിയര്‍  മാത്രമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക