Image

മനസിന്റെ തേരോട്ടം- (കഥ : സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി Published on 07 July, 2020
 മനസിന്റെ തേരോട്ടം- (കഥ : സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
 സ്വന്തം ഭാര്യയുടെ ഭാവമാറ്റത്തില്‍, ആത്മീയ തൃഷ്ണതയില്‍ വന്നു ചേര്‍ന്ന സ്വഭാവരീതികള്‍ അയാളുടെ അടിസ്ഥാന വിശ്വാസരീതികള്‍ക്ക് ഒരു വെല്ലുവിളിയായി തീരുകയായിരുന്ന ദിവസങ്ങള്‍ കഴിയുന്തോറും. അചഞ്ചലമായ വിശ്വാസരീതികള്‍ വെച്ചുപുലര്‍ത്തിയിരുന്ന വര്‍ക്കിയ്ക്ക് ഇതൊരു തീച്ചൂളകളുടെ അനുഭവം സൃഷ്ടി്ച്ചു കഴിഞ്ഞിരുന്നു.

പള്ളിയിലും, മറ്റ് പ്രാര്‍ത്ഥനഗ്രൂപ്പിലും മുടങ്ങാതെ സംബന്ധിച്ചുകൊണ്ടിയിരുന്ന ഭാര്യ കുഞ്ഞന്നാമ്മ ഒരു നേഴ്‌സായി പത്തിരുപതു വര്‍ഷം പിന്നിട്ടിരുന്നു. പള്ളിയിലും മറ്റും പോകാന്‍ ഏറ്റവും മുന്നില്‍ നിന്ന് കുട്ടികളെ വിളിച്ച് ഉണര്‍ത്തിയവള്‍, ഇന്ന്, ഈ നിമിഷം പള്ളിയില്‍ പോകാന്‍, കൈയ്മുത്തം ചെയ്യാന്‍, കുമ്പസാരിയ്ക്കുവാന്‍ കുരിശു വരയ്ക്കുവാന്‍ വിസമ്മതിക്കുന്നത് വര്‍ക്കിച്ചനില്‍ അങ്കലാപ്പ് സൃഷ്ടിച്ചു.

ഇതിന്റെ പുറകിലെ കളികളും, കാര്യങ്ങളും കിടപ്പും തന്റെ പള്ളി പുരോഹിതന് ധരിപ്പിയ്ക്കുവാന്‍ ഒരു ദിവസം ഞായറാഴ്ച വര്‍ക്കിച്ചന്‍ തീരുമാനിച്ച് ഉറപ്പിച്ച്, അതു നടപ്പിലാക്കി. അന്ന് അച്ചനും മറ്റ് ഭാരവാഹികളും കുഞ്ഞന്നാമ്മ പള്ളിയില്‍ വരാത്തതിന്റെ കാര്യം തിരക്കി. അതിന് മറുപടിയായി കുഞ്ഞന്നാമ്മ തത്ത പറയുംപോല്‍ പറഞ്ഞു തുടങ്ങി.

'ഞാന്‍ ഇന്ന് ഇവിടുത്തെ ഒരു ഇംഗ്ലീഷ് ചര്‍ച്ചിലെ മെമ്പറാണ്, അവരുടെ ക്വൊയറില്‍ ഞാന്‍ പാടുകയും, ആരാധനയില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ആത്മീയ സന്തോഷം പഴയതിലും പതിന്മടങ്ങ് ആണ് ദൈവം തമ്പുരാന്‍ തന്നിരിയ്ക്കുന്നത്. ചത്ത ആരാധനയും ജീവനുള്ള ആരാധനയും തമ്മിലുള്ള വ്യത്യാസം ഇന്ന് എനിയ്ക്ക് മനസിലായി.'
ഇതുകേട്ട്  എത്രയും വേഗം സ്ഥലം കാലിയാക്കാന്‍ അച്ചന്‍ ധൃതിപ്പെട്ട്, പ്രാര്‍ത്ഥന ചൊല്ലി കുരിശു വരച്ച് യിറങ്ങുമ്പോള്‍ കുഞ്ഞന്നാമ്മ ഇതു കൂടി പറഞ്ഞു:
'അച്ചോ ഈ ചത്ത  ആരാധനയ്ക്ക് ഇനിയും ഞാന്‍ വരില്ല. എനിയ്ക്ക് ജീവനും, ശക്തിയും ഉള്ള സത്യ ആരാധനയാണ് ഇഷ്ടം.'

പുതിയതായി പള്ളി ഭരണം ഏറ്റെടുക്കാന്‍ വലിയതിരുമേനിയുടെ, കൈയ്മുത്തുവും, ആശീര്‍വ്വാദവും ഈയിടെ കിട്ടിയ വര്‍ക്കിച്ചന്‍ ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ച് ഒരുണ്ട ശരിയാക്കി സോഫയില്‍ ഇരുന്ന് ടി.വി. ഓണ്‍ ചെയ്യുമ്പോള്‍ സമയം  സന്ധ്യ തുടങ്ങിയിരുന്നു. അതിനൊപ്പം വലിയ ക്ലോക്കും ശബ്ദിച്ചു. ആരും ഉപദേശിച്ചിട്ടു ഈ തോണി ഇക്കരതന്നെ. ഇതൊരു വാലു പിടിച്ച പുലിവാലു തന്നെ ഓര്‍ത്തു മെല്ലെ ഒരു നിദ്രയിലേയ്ക്ക് നീങ്ങി പലതും മനസില്‍ മനസില്‍ കൂടി ധൃതിയില്‍ കടന്നുപോകുമ്പോള്‍.

യാതൊരു സങ്കോചവും ഇല്ലാതെ കുരിശു വരച്ച്, മുട്ടുമടക്കി തലയില്‍ സാരി ചുറ്റി, കിഴക്കോട്ടു നോക്കി കുമ്പസാരവും പ്രാര്‍്തഥനയും ഇത്രയും നാള്‍ ചൊല്ലിയ ഇവള്‍ക്ക് എന്തുപറ്റി! അവള്‍ പറയുന്നു കിഴക്കും, വടക്കും അല്ല പ്രധാനം, പിന്നെയോ മനസിന്റെ മാനസാന്തരവും അതിനെ തുടര്‍ന്നുള്ള ആത്മാഭിക്ഷേകവും മറ്റും. അപ്പോള്‍ പ്രാര്‍ത്ഥിയ്‌ക്കേണ്ടതുപോലെ തമ്പുരാന്‍ നമ്മോട് പറഞ്ഞു. അല്ലാതെ ജാതികളെപോലെ ജല്പനം ചെയ്തും, തിരിതെളിച്ചും കുന്തിരിക്കം പുകച്ചും മറ്റും അല്ലത്രെ. എല്ലാം വെറും ആചാരങ്ങള്‍. നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ കണ്ടു പിടിച്ച കുദാശകള്‍, നാമ ജല്പനങ്ങള്‍! ഇതുകൊണ്ടും ആരും സ്വര്‍ഗ്ഗത്തിന്റെ വാതിലുപോലും കാണില്ല. ശരിയ്ക്കുള്ള മാനസാന്തരയനുഭവം  ഇല്ലാതെ. കണ്ടാലും സര്‍വ്വവും പുതിയതായി തീരുന്നതുപോലെ. ഇപ്രകാരം ഉള്ള കുഞ്ഞന്നാമ്മയുടെ  ഉപദേശവും പറച്ചിലും ഇത്രയും നാള്‍ ഒരു സത്യക്രിസ്ത്യാനിയായി ജീവിച്ചുയെന്ന് വിശ്വസിയ്ക്കുന്ന വര്‍ക്കിച്ചന്റെ മനസില്‍ കടന്ന് അത് യിളക്കി ആര്‍പ്പു വിളിയ്ക്കുന്നതായി തോന്നി ഒരു ദീര്‍ഘനിദ്രയിലേയ്ക്ക് മനസ് മെല്ലെ നീങ്ങുമ്പോള്‍.

ഇതിന്റെ ഫലമായി പള്ളിയില്‍ പോകാന്‍ മടിച്ചു. കുരിശുവരയ്ക്കാതായി, കിഴയ്‌ക്കോട്ട് നോക്കി പ്രാര്‍ത്ഥിയ്ക്കതായി. പ്രഭാത പ്രാര്‍ത്ഥനകളും, സന്ധ്യപ്രാര്‍ത്ഥനകളും ഇല്ലാതായി.  പണ്ട് പൊടിപൊടിച്ച് അരങ്ങേറിയ ആഘോഷങ്ങള്‍ പലതും നിറുത്തി. ആരോടും അധികം സംസാരിയ്ക്കാനുള്ള ശ്രമം ഇല്ലാതായി. പലരും തന്നെ വിളിയ്ക്കാതായി അതുപോലെ തിരിച്ചു വിളിയ്ക്കാതായി. വേലിതന്നെ വിളവ് തിന്നുന്ന ആത്മീയ ഈ പുക പടലത്തില്‍, ആത്മീയ ധ്രുവീകരണത്തില്‍ മനസ് പലതുകൊണ്ടും പതറി. അതിനൊപ്പം നിറുത്തിവെച്ചിരുന്നു. ലഹരിയുടെ ഉപയോഗവും കൂടികൊണ്ടിയിരുന്നു കുഞ്ഞന്നാമ്മ പാട്ടും പ്രസംഗവുമായി ആത്മീയമായി വളരുമ്പോള്‍- ആ ഏകാന്തതയില്‍, ആ ധ്രുവീകരണത്തില്‍, ആ ഇടര്‍ച്ചയില്‍ പൈശാചിന്റെ നേര്‍വാഴ്ചയില്‍.
ഇതിനെ തുടര്‍ന്ന് ഞാനീ ഞരമ്പുകള്‍ വലിഞ്ഞ് മുറുക്കുന്നതായി അനുഭവപ്പെട്ടു. വലിയ വലച്ചിലും, തളര്‍ച്ചയും വേദനയും പ്രത്യേകിച്ച് സന്ധ്യനേരങ്ങളില്‍. അലൈപാര്‍ക്കും മക്കള്‍ പലരും ഈ സങ്കീര്‍ണ്ണതയില്‍ ഈ വടം വലിച്ചലില്‍ വീട്ടില്‍ വരാതായി. അതിനൊപ്പം  പ്രഷറും സുഗറും കൂടികൊണ്ടിയിരുന്നു പതിവുകള്‍ തെറ്റിച്ച് മരുന്ന് കഴിയ്ക്കാതായി. വേണ്ട രീതിയില്‍ ഭക്ഷണം കിട്ടാതായി.

ഇതിന്റെയെല്ലാം ഇടയില്‍  കുഞ്ഞന്നാമ്മ ഏതോ തടാകത്തില്‍ പോയി മുങ്ങികുളിച്ച്, ആഭരണങ്ങള്‍, കൂട്ടത്തില്‍ മിന്നുമാലയും, പണ്ട് തിരുമേനി വാഴ്ത്തിയനുഗ്രഹിച്ച വിവാഹമാലപോലും അവള്‍ ഊരിമാറ്റി, ആത്മീയ തീവ്രത വ്യക്തമാക്കുവാന്‍ തുടങ്ങി. പലരും ഇതു കണ്ടു കേട്ടും അന്ധാളിച്ചു പരിഭ്രമിച്ചു പള്ളികുരിശുകള്‍ പലരും കളിയാക്കി ചിരിച്ച് പലതും പറഞ്ഞ് പലതും പാസാക്കി. ഇതോ ആത്മീയത, ക്രിസ്തുഭക്തി! പലരും ചോദ്യങ്ങള്‍ എറിഞ്ഞു.

ഈ ആത്മീയ മലവെള്ള പാച്ചിലില്‍ വേലിതന്നെ വിളവ് തിന്നു നശിപ്പിയ്ക്കുന്ന ഈ പ്രവണതല്‍ ഗോദഗോദയില്‍ വീണ്ടും ഒരു കുരിശ് ഉയരുന്നതായും വരാനിരിയ്ക്കുന്ന ക്രിസ്തുവിന് വീണ്ടും ക്രൂശിയ്ക്കുവാന്‍ പലരും പാടുപെടുന്നതായും, ഒരു വലിയ കല്ലറ തീര്‍ത്ത് യതിനു മുന്നില്‍ ഒരു വലിയ ഉരുണ്ടപാറ ഉരുട്ടിവെയ്ക്കുന്നതായും വര്‍ക്കിച്ചന്റെ ഭാവനയില്‍ പലതും ഉണര്‍ന്നു.

മറ്റുള്ളവരുടെ പരിഹാസ വചനങ്ങള്‍ മനസില്‍ ആഴമായി പതിയുമ്പോള്‍ ഇന്നലെ നാളെ താനും മറ്റൊരു കുരിശില്‍ തറയ്ക്കപ്പെടില്ലേയെന്നുള്ള ആകുലതയില്‍ വര്‍ക്കിച്ചന്‍ ദിനരാത്രങ്ങള്‍ എണ്ണിനീക്കി, ഇതിനിടയില്‍ ക്രിസ്തുഭക്തിയില്‍ കുഞ്ഞന്നാമ്മ പലയിടങ്ങളിലും ഉണര്‍വ്വുപ്രസംഗം പറന്നു നടന്നു.
ഒരു ദിനം പതിവുപോലെ അയലത്തെ വീട്ടില്‍ നിന്നും വര്‍ക്കിച്ചന്റെ വീടിന്റെ വാതിലില്‍ മൈക്കിള്‍ വന്ന് ബെല്ല് അടിക്കുമ്പോള്‍ അടുത്ത മുറിയില്‍ നിന്നുള്ള ദുര്‍ഗന്ധത്തില്‍ സായിപ്പ് മുക്കുപൊത്തി പോലീസിന് വിളിച്ച് വിവരം ധരിപ്പിച്ചു.
ആ ശവം പുറത്തെടുക്കുമ്പോള്‍ അവര്‍ മൂക്കുപൊത്തി ചോദിയ്ക്കുന്നുണ്ടായിരുന്നു. 'Is he married' അതിന് ഉത്തരമായി സായിപ്പ് പറഞ്ഞു. 'Yes' - married for a longtime. Then where is she  his wife-

അപ്പോഴും കുഞ്ഞന്നാമ്മ തന്റെ കാത്തിരിപ്പ് യോഗവും അതിനെ തുടര്‍ന്നുള്ള പുതിയ കൂദാശകളും കഴിഞ്ഞ് മറ്റേയേതോ സ്‌റ്റേറ്റില്‍ തന്റെ ആത്മീയ പ്രഭാക്ഷണം ഒരു നിത്യമാര്‍ഗ്ഗത്തിന്റെ  ഉപദേഷ്ടാവ് ആയി തുടരുകയായിരുന്നു. വേലിതന്നെ വിളവെടുയ്ക്കുന്ന ഒരത്ഭുത ആത്മീയത, പലരും സ്വയം പറഞ്ഞുപോയി, ആ വര്‍ക്കിച്ചന്റെ ശവം മോര്‍ച്ചറി ലക്ഷ്യമാക്കി മെല്ലെ പോകുമ്പോള്‍. അതിനിടയില്‍ പലരും പറയുന്നുണ്ടായിരുന്നു. 'He was a niceman.'

 മനസിന്റെ തേരോട്ടം- (കഥ : സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക