Image

ഫൊക്കാന 2020-2022 തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു: തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം

Published on 08 July, 2020
ഫൊക്കാന 2020-2022 തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു: തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ  കുര്യൻ പ്രക്കാനം
 
ന്യൂയോർക്ക്:ഫൊക്കാനയുടെ 2020-2022  ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ഫൊക്കാന  തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ  പ്രക്കാനം. ഇതിന്റെ ഭാഗമായി സംഘടനകളുടെ അംഗത്വം പുതുക്കുന്നതിനും പ്രതിനിധികളുടെ (ഡെലിഗേറ്റുമാരുടെ) പട്ടിക സമർപ്പിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി കുര്യൻ പ്രക്കാനം അറിയിച്ചു.
 
ഭൂരിഭാഗം സംഘടനകളും ഇതിനോടകം തന്നെ അംഗത്വം പുതുക്കുകയും പ്രതിനിധികളുടെ പട്ടിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അംഗത്വം പുതുക്കുന്നതിനും പ്രതിനിധികളുടെ പട്ടിക സമർപ്പിക്കുന്നതിനുമുള്ള അവസാന തിയതി ഈ മാസം (ജൂലൈ) 11 ആണ്. അംഗ സംഘടനകളുടെ അംഗത്വം പുതുക്കാത്തവരും  പ്രതിനിധികളുടെ പട്ടിക സമർപ്പിക്കാത്തവരും ജൂലൈ 11 നകം ആവശ്യമായ രേഖകൾ അയച്ചുതന്ന് അംഗത്വം പുതുക്കുകയും പ്രതിനിധി പട്ടിക പൂർത്തിയാക്കി സമർപ്പിക്കുകയും ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം, കമ്മിറ്റി മെമ്പർമാരായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.fokanaelection.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫൊക്കാന 2020-2022 തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു: തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ  കുര്യൻ പ്രക്കാനം
Join WhatsApp News
Observer 2020-07-08 16:22:05
ആരാണ് കുര്യൻ പ്രക്കാനം? എല്ലാ സംഘടനയിലും ഇലക്ഷൻ കമ്മീഷണർമാരാകുന്നത് മുൻ പ്രസിഡന്റ്മാരോ മുൻ സെക്രട്ടറിമാരോ ആണ്. കുര്യൻ പ്രക്കാനവും ബെൻ പോളും ഒരിക്കലും പ്രധാന നേതൃത്വത്തിലെത്തിയിട്ടില്ല. പ്രക്കാനം എന്നാണ് ഫൊക്കാനയിൽ, ചേർന്നത് എന്ന് കൂടി പറയു. എത്ര കൺവൻഷനിൽ പങ്കെടുത്തു? ചുരുക്കത്തിൽ യാതൊരു യോഗ്യതയമില്ലാത്തവരെ ഇലക്ഷണ് കമീഷണർമാരാക്കിയത് എന്ത് ഉദ്ദേശത്തോടെയയാണ്. ഇലക്ഷൻ ഇക്കൊല്ലം വേണം. പക്ഷെ കൺവൻഷൻ അടുത്ത വര്ഷം ആയാലും കുഴപ്പമില്ല. എന്തൊരു ന്യായമാണ് ട്രസ്റ്റി ബോർഡ് സാറന്മാരെ? ഇപ്പോഴത്തെ ട്രഷറർ ആണ് അടുത്ത ജനറൽ സെക്രട്ടറി ആയി മത്സരിക്കുന്നത്. ജയിച്ചാൽ ഒരേ സമയം രണ്ട് സ്ഥാനം. ഹാ എത്ര മനോഹരം ഫൊക്കാനയുടെ കഴുത്ത് ഞെരിക്കുന്ന കടൽ കിഴവന്മാരെ സംഘടനയിൽ നിന്ന് ഓടിക്കണം.
ഡെലിഗേറ് ലിസ്റ്റ് 2020-07-08 16:33:14
ഡെലിഗേറ് ലിസ്റ്റ് കിട്ടിയോ? ഇല്ലല്ലോ. അത് സെക്രട്ടറി തരേണ്ടതല്ലേ? അതില്ലാതെ ആരെയെങ്കിലും വച്ച് ഇലക്ഷൻ നടത്താമെന്നു കരുതിയോ? നീങ്ങളുടെ ഗ്രുപ്പിനു മജോറിറ്റി ഇല്ല. വളഞ്ഞ വാതിലിൽ കൂടി ജയിപ്പിക്കലൊന്നും നടക്കില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക