Image

മുറിവേറ്റ മനസ്സ് (കഥ: അമ്മു സക്കറിയ)

Published on 08 July, 2020
മുറിവേറ്റ മനസ്സ് (കഥ: അമ്മു സക്കറിയ)
നല്ല നിലാവുള്ള രാത്രി. ജനൽ പാളിയുടെ ഇടയിലൂടെ അരിച്ചു കയറുന്ന നിലാവെളിച്ചത്തിൽ പുറത്ത് ഇളകിയാടുന്ന മരച്ചില്ലയിലേക്ക് നോക്കി കിടന്നപ്പോൾ മനസ്സു നിറയെ വേദനിപ്പിക്കുന്ന ഓർമ്മകളായിരുന്നു. രണ്ടു മൂന്നു ദിവസമായി മനസ്സ്  വിങ്ങിപ്പൊട്ടാൻ തുടങ്ങിയിട്ട്‌. അല്പം ആശ്വാസത്തിനു വേണ്ടി രാവിലെ വീട്ടിൽ നിന്നിറങ്ങിയിട്ടുസന്ധൃയായപ്പോഴാണ് മടങ്ങിയെത്തിയത്‌ . തന്നെ കാണാതെ വെപ്രാളപ്പെട്ട്  വരാന്തയിൽ നിന്നിരുന്ന അമ്മയുടെ “ നീ ഇതുവരെ എവിടെയായിരുന്നു കുട്ടാ, രാവിലെ പോയതല്ലെ, ഭക്ഷണം കഴിക്കാൻ പോലും വന്നില്ലല്ലൊ”എന്നുള്ള ചോദൃം കേട്ടപ്പോഴാണ് വീട്ടിൽഎത്തി എന്നുതന്നെ അറിയുന്നത്.”ഞാനൊരു കൂട്ടുകാരനെ കാണാൻ പോയതാണ്” എന്നുമാത്രം പറഞ്ഞിട്ട് മുറിയിലേക്ക് പോയി. രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോലും തോന്നിയില്ല. മനസ്സിൽ മുഴുവനും എന്റെ പ്രീയപ്പെട്ട സുനിൽ കയറിൽ തൂങ്ങി
ആടുന്ന രൂപമായിരുന്നു.
                   
ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് ഒരേ ബഞ്ചിലിരുന്ന് പഠിച്ചവരാണ്ഞാനും സുനിലും.അവൻ എനിക്ക്കൂട്ടുകാരനേക്കാളേറെ ഒരു സഹോദരനായിരുന്നു.സുഖത്തിലുംദുഖത്തിലും എന്നോടൊപ്പം നിന്നിരുന്ന എന്റെ സുനിൽ.
                     
ഇന്നലെ അപ്രതീക്ഷിതമായി അവന്റെ മരണ വാർത്ത കേട്ടപ്പോൾ എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നുപോയി. തൂങ്ങി മരണമായിരുന്നു അത്രെ. എപ്പോഴും ചിരിച്ചു കോണ്ട് സന്തോഷമായി നടന്നിരുന്ന എന്റെ പ്രീയപ്പെട്ട
കൂട്ടുകാരൻ കഴിഞ്ഞ കുറെ നാളുകളായി എന്തൊക്കെയോ എന്നിൽ നിന്ന് മറക്കുന്നതായി തോന്നിയിരുന്നു.പലപ്രാവശൃം
ചോദിക്കാനൊരുങ്ങിയതാണ്.എന്നെങ്കിലും തന്നോട് എല്ലാം തുറന്നു പറയുമെന്ന് അറിയാമായിരുന്നതു കൊണ്ട് ഒന്നും ചോദിച്ചില്ല.
               
രണ്ടു വർഷം മുൻപ്‌ ഒരു ദിവസം അവൻ നിറഞ്ഞ സന്തോഷത്തോടെ എന്റെ അടുത്തു വന്നു “കുട്ടാ ഞാനൊരു കല്യാണം കഴിക്കാൻ തീരുമാനിച്ചു. വീട്ടിൽ ആർക്കും സമ്മതമല്ല, പക്ഷെ എനിക്ക് അവളെ ഉപേക്ഷിക്കാനാവില്ല. അതുകൊണ്ട് രജിസ്റ്റർ മാരിയേജ് കഴിച്ച് ഓഫീസിനടുത്ത് ഒരു
വീടെടുത്ത് താമസിക്കാമെന്നാണ് കരുതുന്നത്.”മറുത്തൊന്നും പറയാതെ ഞാൻ കുറെ സമയം അവനെത്തന്നെ നോക്കി നിന്നു.” നീ എന്താ മിഴിച്ചു നോക്കുന്നെ, വിശ്വാസമായില്ലെ” എന്ന് അവൻ ചോദിച്ചപ്പോഴും എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. എന്നോടു പറയാത്ത ഒരു രഹസ്യവും എന്റെ പ്രീയപ്പെട്ട കൂട്ടുകാരനില്ല എന്നു കരുതിയ എനിക്ക് തെറ്റു പറ്റിയതു പോലെ.
                          
രണ്ടുപേരുംഒരുമിച്ച്ജോലിചെയ്യുന്നവരാണെന്നും കുറെ നാളുകളായി തമ്മിൽ അടുപ്പത്തിലാണെന്നും  പറഞ്ഞപ്പോൾ, എന്തെ സുനിൽ എന്നിൽ നിന്നും ഇതൊക്കെ മറച്ചു വെച്ചു എന്ന് തോന്നാതിരുന്നില്ല. പെൺകുട്ടി വേറൊരു മതത്തിൽ പെട്ടതാണെന്നുംപുറത്താരെങ്കിലുംഅറിഞ്ഞാൽആവശ്യമില്ലാത്ത ബഹളങ്ങൾ ഉണ്ടായാലോ എന്നു കരുതിയാണ് നിന്നോടു പോലും പറയാതിരുന്നത് എന്നവൻ പറഞ്ഞപ്പോൾ ആശ്വാസം തോന്നി.
              
വിവാഹത്തിന് രജിസ്ട്രാർ ഓഫീസിൽ ഞാനുമുണ്ടായിരുന്നു. വിവാഹത്തിനു ശേഷം രണ്ടുപേരും കൂടി വാടക വീട്ടിലേക്ക് പോയപ്പോഴും അതിനു ശേഷം അവനെ കാണുമ്പോഴും അവൻ സന്തോഷവാനായിരുന്നു.വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ
ഒരു വർഷം കഴിഞ്ഞു. രണ്ടാഴ്ചക്കു മുൻപു സുനിൽ എനിക്ക് ഫോൺ ചെയ്ത് അത്യാവശ്യമായി എന്നെ കാണണമെന്നു പറഞ്ഞു.
ഓഫീസിൽവളരെയധികംജോലികളുണ്ടായിരുന്നതുകൊണ്ട് എനിക്ക്  പോകാനൊ കാണാനൊ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം സുനിലിന്റെ സഹോദരിയുടെ വീടിനടുത്തള്ള മുരളി ഫോൺ ചെയ്ത് “കുട്ടാ നമ്മുടെ സുനിൽ മരിച്ചു”എന്നു പറഞ്ഞിട്ട് പൊട്ടിക്കരയുകയായിരുന്നു. ഫോൺ കയ്യിൽ നിന്നു താഴെ വീണതൊ എത്ര സമയം ഞാൻ ബോധമില്ലാതെ കിടന്നുവെന്നോ എനിക്കോർമ്മയില്ല. രാവിലെ കണ്ണു തുറന്ന് തലേദിവസംനടന്നതെല്ലാം ഒന്നുകൂടിഓർത്തെടുത്തു.സുബോധം വന്നപ്പോൾ അമ്മയോടു പോലും പറയാതെ ഇറങ്ങി ഓടുകയായിരുന്നു.
                        
സുനിലിന്റെ വീടിനടുത്തെത്തിയപ്പോഴെ ആൾക്കൂട്ടംകണ്ടു.പോസ്റ്റ്മോർട്ടംകഴിഞ്ഞ്ബോഡികൊണ്ടുവരാൻ  കാത്തിരിക്കുകയാണെല്ലാവരും.എന്നെകണ്ടതെകൂട്ടുകാരൻ
എന്റെഅടുത്തേക്ക്ഓടിയെത്തി.”കുട്ടാനീഇതെവിടെയായിരുന്നു.നീഇന്നലെതന്നെവരുമെന്ന്പ്രതീക്ഷിച്ചു.”ഒന്നുംപറയാനാകാതെ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കാനെ എനിക്ക് കഴിഞ്ഞൊള്ളു. മുരളി സാവധാനത്തിൽ അവന്അറിയാവുന്ന കഥകൾ പറഞ്ഞു തുടങ്ങി.സുനിൽ ഇന്നലെവൈകുന്നേരമാണ് തന്റെ സഹോദരി സുഭദ്രയുടെചേച്ചിയുടെ വീട്ടിലേക്ക് വന്നത്. വഴിയിൽ വെച്ച് എന്നെ കണ്ടു. കുറേ സമയം വർത്തമാനം പറഞ്ഞു.സംസാരത്തിൽ നേരത്തെ ഉണ്ടായിരുന്ന ഉന്മഷവും സന്തോഷവും ഒന്നുമുണ്ടായിരുന്നില്ല.പോകാൻ നേരം അവൻ പോക്കറ്റിൽ നിന്നും ഒരു കത്തെടുത്ത് എന്റെ കയ്യിൽ തന്നിട്ട് “ ഇത് നീ കുട്ടനെ ഏല്പിക്കണം.എനിക്ക് രാവിലെ തന്നെ തിരികെ പോകണം,അവനെ കാണാൻ സൗകര്യം കിട്ടില്ല അതുകൊണ്ടാണ്"എന്നും പറഞ്ഞ് കവറിലിട്ട്  ഒട്ടിച്ച ഒരു കത്ത്
എന്റെ കയ്യിൽ തന്നു. ഇതാണ് ആ കത്ത്എന്നും പറഞ്ഞ്ഒരു കവർ എന്റെ നേർക്കു നീട്ടിയിട്ട്‌ വീണ്ടും പറഞ്ഞു തുടങ്ങി.

രാത്രിസുഭദ്ര ചേച്ചിയുടെ വീട്ടിൽ നിന്നും കരച്ചിൽ കേട്ടപ്പോഴാണ്  അയൽക്കരെല്ലാം അങ്ങോട്ട് ഓടിച്ചെന്നത്. അപ്പോൾ ആകവിളറി വെളുത്ത് കരഞ്ഞു കൊണ്ട് നിൽക്കുന്ന സുഭദ്രചേച്ചി വന്നവരോട് മുറിയിലേക്ക് വിരൽ ചൂണ്ടുക മാത്രംചെയ്തു. അപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന സുനിലിനെ കണ്ടത്.എന്തിനാണ് അവൻ മരിച്ചതെന്ന് ആർക്കും അറിയില്ല. ചേച്ചിയോട് ചോദിച്ചവരോടെല്ലാം  എനിക്കൊന്നും അറിയില്ല,വൈകുന്നേരം അഞ്ചു മണിയോടെയാണ് അവൻ വന്നത്‌, വന്നയുടനെ ഞാൻ കാപ്പിയുണ്ടാക്കി കൊടുത്തു. കാപ്പി കുടിച്ചിട്ട് “ ചേച്ചീ, എനിക്കൊന്ന് കിടക്കണം, വല്ലാതെ തലവേദന എടുക്കുന്നു “ എന്നു പറഞ്ഞു മുറിയിലേക്ക് പോയി.അവന്റെ മുഖത്ത് എന്തോ വിഷമമുണ്ടായിരുന്നു. തലവേദന കൊണ്ടായിരിക്കാം എന്ന് ഞാനും കരുതി. രാത്രിയിൽ ഭക്ഷണംകഴിക്കാനും പുറത്തേക്ക് വരാതിരുന്നപ്പോഴാണ് ഞാൻ അവനെ വിളിക്കാൻമുറിയിലേക്ക് ചെന്നത്. മുറി അകത്തു നിന്നും കുറ്റി ഇട്ടിരിക്കുകയായിരുന്നു. കുറെമുട്ടിയിട്ടുംതുറക്കാതിരുന്നപ്പോൾ
പുറത്തു കൂടി ജനലക്കൽ ചെന്നു നോക്കി. ജനലിന്റെ പാളി കുറ്റി ഇട്ടിരുന്നില്ല. തുറന്നു നോക്കിയപ്പോഴാണ് അകത്ത് ഫാനിൽ തൂങ്ങി നിൽക്കുന്നതു കണ്ടത്.
                   
കരച്ചിലും ബഹളവുംകേട്ട്ഓടിക്കൂടിയആളുകളാണ് വാതിൽ തല്ലി തുറന്നത്.  അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു. ചേച്ചി പറഞ്ഞ കാരൃങ്ങളെല്ലാം ഒരു കഥ പറയുന്നതുപോലെ മുരളി എന്നെ പറഞ്ഞു കേൾപ്പിച്ചു.എല്ലാം കേട്ട് സ്തംഭിച്ചു നിന്നപ്പോഴാണ് മുരളി എന്നെ ഏല്പിച്ച കത്തിനെക്കുറിച്ച് ഓർമ്മ
വന്നത്‌. പോക്കറ്റിൽ നിന്നും കത്തെടുത്ത് തുറന്ന് വായിച്ചു.
 
“കുട്ടാ ഞാൻ പോകുകയാണ്. ജീവിതം എനിക്ക് മടുത്തു. ഞാൻ ജീവനു തുല്യം സ്നേഹിച്ച, വീട്ടുകാരെയും നാട്ടുകാരെയും ഉപേക്ഷിച്ച് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്ന, എന്റെത്‌ എന്ന് പൂർണ്ണമായി വിശ്വസിച്ച് സ്നേഹിച്ച എന്റെ ഭാര്യ ഇന്ന് എന്നെ വീട്ടിൽ നിന്നും അടിച്ച് പുറത്താക്കി. അവൾ ക്ക് കുറെ നാളുകളായി എന്നോട് എന്തൊ അകൽച്ച ഉള്ളതായി തോന്നിയിരുന്നു. ഇന്ന് അവൾക്ക്‌ മട്ടൊരാളുമായി അടുപ്പമുണ്ടെന്നും അവനെ വിവാഹം കഴിക്കാൻ പോകുകയാണെന്നും  എന്റെ മുഖത്തു നോക്കി പറഞ്ഞു.എന്റെ കുഞ്ഞിനെപ്പോലും ഒരു നോക്കു കാണാൻ അവൾ അനുവദിച്ചില്ല. ഇനി ഞാനാർക്കുവേണ്ടി ജീവിക്കണം. ഞാൻ പോകുകയാണ്” ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

 പോസ്റ്റുമോർട്ടം കഴിഞ്ഞു ബോഡി കൊ ണ്ടുവന്നതും ,വീട്ടുകാരുടെ ആർത്തലച്ചുള്ള കരച്ചിലും ഒന്നും കേൾക്കാതെ ,കാണാതെ ,നിശ്ചലനായി നിൽക്കുന്ന എന്റെ കയ്യിൽ നിന്നും സ്ഥലം എസ്സ് .ഐ. കത്തു വാങ്ങിയിട്ട്‌ തോളിൽ തട്ടിയപ്പൊഴാണ് ഞാൻ നിൽക്കുന്ന സ്ഥലം പോലും എനിക്ക് ഓർമ്മ വന്നത്‌.എന്റെ പ്രീയപ്പെട്ട കൂട്ടുകാരന്റെ മരവിച്ച മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു.എന്തോ പറയാൻ വെമ്പുന്ന
ചുണ്ടുകൾമനസ്സിൽനിറഞ്ഞുനിന്നു.ദേഹമാകെതളരുന്നതുപോലെ.ഞാനിറങ്ങിനടന്നു. ഇരുട്ടിലേക്ക്. മനസ്സിനേറ്റ ഉണങ്ങാത്ത മുറിവുമായി.


മുറിവേറ്റ മനസ്സ് (കഥ: അമ്മു സക്കറിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക