Image

രാജാപ്പാറയിലെ നിശാപാര്‍ട്ടി : അറസ്റ്റിലായവരുടെ എണ്ണം 33 ആയി ;ജംഗിൾ പാലസ് റിസോർട്ട് അടച്ചുപൂട്ടൂം

Published on 09 July, 2020
രാജാപ്പാറയിലെ നിശാപാര്‍ട്ടി : അറസ്റ്റിലായവരുടെ എണ്ണം 33 ആയി ;ജംഗിൾ പാലസ് റിസോർട്ട് അടച്ചുപൂട്ടൂം

രാജാപ്പാറ :  രാജാപ്പാറയിലെ നിശാപാർട്ടിക്കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് ഉൾപ്പടെ അഞ്ച് പേർ കൂടി അറസ്റ്റിലായി. സേനാപതി സർവീസ് സഹകരണബാങ്ക് പ്രസിഡന്റും, കോൺ​ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടി ഉൾപ്പടെ അഞ്ചു പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 33 ആയി.

കേസിൽ ഇനി 14 പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ജംഗിൾ പാലസ് റിസോർട്ട് അടച്ചുപൂട്ടൂം. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തണ്ണിക്കോട്ട് മെറ്റൽസിന് റവന്യൂവകുപ്പ് ഇതിനോടകം സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.

ക്വാറി ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ മന്ത്രി എംഎം മണിയേയും,സിപിഎമ്മിനേയും പ്രതിക്കൂട്ടിൽ നിർത്തിയ കോൺ​ഗ്രസ് പ്രദേശിക നേതാവിന്റെ അറസ്റ്റോടെ വെട്ടിലായിരിക്കുകയാണ്.

കെപിസിസി നിർദ്ദേശപ്രകാരം മന്ത്രിയുടെ രാജി അടക്കം ആവശ്യപ്പെട്ട് വൻ സമരപരിപാടികളിലേക്ക് കടക്കാനിരിക്കെയാണ് കോൺ​ഗ്രസ് നേതാവ് അറസ്റ്റിലായത്. കുറ്റക്കാർ ആരായാലും നടപടിയെടുക്കണമെന്നും, ജെയിംസിനെതിരായ നടപടി പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക