Image

കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: വികാസ് ദുബെ പിടിയില്‍; രണ്ട് കൂട്ടാളികള്‍ കൊല്ലപ്പെട്ടു

Published on 09 July, 2020
 കാണ്‍പൂര്‍ ഏറ്റുമുട്ടല്‍:  വികാസ് ദുബെ പിടിയില്‍; രണ്ട് കൂട്ടാളികള്‍ കൊല്ലപ്പെട്ടു


ഉജ്ജെന്‍: കാണ്‍പൂരില്‍ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗുണ്ടാത്തലവന്‍ വികാസ് ദുബെ പോലീസിന്റെ പിടിയില്‍. മധ്യപ്രദേശിലെ ഉജ്ജെനില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഉത്തര്‍പ്രദേശ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ഉജ്ജെയിനിലെ മഹാകാളി ക്ഷേത്രത്തില്‍ എത്തിയ വികാസിനെ അവിടുത്തെ സുരക്ഷാ ജീവനക്കാരാണ് തിരിച്ചറിഞ്ഞ് പോലീസിന് വിവരം കൈമാറിയത്. വികാസിനെ ചോദ്യം ചെയ്തുവരികയാണെന്ന് ഉജ്ജെന്‍ കലക്ടര്‍ ആശിഷ് സിംഗ് പറഞ്ഞു. 

വികാസിന്റെ മൂന്ന് അനുയായികളെ രണ്ടു ദിവസങ്ങളിലായി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഏതാനും കൂട്ടാളികള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക