Image

കള്ളപണം വെളുപ്പിക്കല്‍: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഇ ഡി ചോദ്യം ചെയ്തു

Published on 09 July, 2020
കള്ളപണം വെളുപ്പിക്കല്‍:   കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഇ ഡി ചോദ്യം ചെയ്തു

ന്യൂഡല്‍ഹി| കള്ളപണം വെളുപ്പിക്കല്‍, സന്ദേശര സഹോദരന്‍മാരുടെ ബേങ്ക് തട്ടിപ്പ് കേസുകളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാലാം തവണയും ചോദ്യംചെയ്തു.


അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് മൂന്നംഗ സംഘം ചോദ്യംചെയ്തത്. ഈ മാസം രണ്ടിന് 10 മണിക്കൂര്‍ അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. മൂന്ന് ഘട്ടമായി 128 ചോദ്യങ്ങള്‍ അദ്ദേഹത്തോട് കേസുമായി ബന്ധപ്പെട്ട് ചോദിച്ചിരുന്നു.


തനിക്കും കുടുംബത്തിനുമെതിരേ രാഷട്രീയ പ്രതികാരം നടത്തുകയാണെന്നും പരിഹസിക്കുകയാണെന്നും പട്ടേല്‍ ആരോപിച്ചു. ആരുടെയോ സമ്മര്‍ദത്തിനനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


സന്ദശര സഹോദരന്‍മാരുടെ വഡോദര ആസ്ഥനമായി പ്രവര്‍ത്തുക്കുന്ന സ്റ്റെര്‍ലിംഗ് ബയോടെക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് പട്ടേലിന്റെ മകനെയും മരുമകനെയും ഇ ഡി ചോദ്യംചെതിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക