Image

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കറോ? കെ.മുരളീധരന്‍

Published on 09 July, 2020
ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കറോ? കെ.മുരളീധരന്‍

തിരുവനന്തപുരം: നയതന്ത്ര വഴിയിലൂടെയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.പി. 1994ല്‍ ചാരക്കേസ് സമയത്ത് ചാരമുഖ്യമന്ത്രി രാജിവയ്ക്കൂ, ശ്രീവാസ്തവയെ അറസ്റ്റു ചെയ്യൂ എന്ന് മുദ്രാവാക്യം വിളിച്ച സി.പി.എമ്മുകാര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന് സ്വര്‍ണ മുഖ്യന്‍ രാജിവയ്ക്കുകയും ശിവശങ്കറിനെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. 

പത്രപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഷനില്‍നിന്ന് ഒഴിവാക്കുകയും മദ്യപിച്ചോ എന്ന് അറിയാനുള്ള വൈദ്യപരിശോധനയ്ക്ക് ശ്രീറാമിനെ വിധേയനാക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെയും പിന്നില്‍ ശിവശങ്കര്‍ ആണോ എന്ന് ഇപ്പോള്‍ സംശയിക്കുന്നതായി മുരളീധരന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക