Image

സ്വപ്‌നയുടെ ആദ്യകാല സ്‌പോണ്‍സര്‍ കെ.സി വേണഗോപാലെന്ന് ഗോപാലകൃഷ്ണന്‍; തെറ്റിദ്ധാരണ പരത്തരുതെന്ന് കെ.സി

Published on 09 July, 2020
 സ്വപ്‌നയുടെ ആദ്യകാല സ്‌പോണ്‍സര്‍ കെ.സി വേണഗോപാലെന്ന് ഗോപാലകൃഷ്ണന്‍; തെറ്റിദ്ധാരണ പരത്തരുതെന്ന് കെ.സി


തൃശൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ചില കോണ്‍ഗ്രസ് മനതാക്കള്‍ക്കും പങ്കുണ്ടെന്ന് ബി.ജെ.പി വക്താവ് ബി.ഗോപാലാകൃഷ്ണന്‍. അതുകൊണ്ടുതന്നെ ഈ വിഷയം സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ രമ്യമായി പരിഹരിക്കാന്‍ ഇടയുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. 

സ്വപ്‌നയുടെ ആദ്യകാല സ്‌പോണ്‍സര്‍ കെ.സി വേണുഗോപാലാണ്. 2012-14ല്‍ കെ.സി സിവില്‍ വ്യോമയാന വകുപ്പ് സഹമന്ത്രിയായിരിക്കേയാണ് സ്വപ്‌നയ്ക്ക് എയര്‍ ഇന്ത്യ സാറ്റ്്‌സില്‍ നിയമനം ലഭിച്ചത്. ബിരുദാനന്തര ബിരുദം യോഗ്യതവേണ്ട തസ്തികയില്‍ പത്താം ക്ലാസ് പോലും ജയിക്കാത്ത സ്വപ്‌നയ്ക്ക് കെ.സി നേരിട്ട് നടത്തിയ നിയമനമാണെന്നും ഗോപാല കൃഷ്ണന്‍ ആരോപിച്ചു. സ്വപ്നയെ ഒളിപ്പിച്ചതിനു പിന്നില്‍ കെ.സിക്ക് പങ്കുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ കേസിലെ അന്വേഷണം വഴിതിരിച്ചുവിടാന്‍ തെറ്റിദ്ാധരണ പരത്തുകയാണ് ഗോപാലകൃഷ്ണന്‍ ചെയ്യുന്നതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാക്കാര്യങ്ങളിലും വിശദമായ അന്വേഷണം നടക്കട്ടെയെന്നും കെ.സി പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക