Image

സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നു

Published on 09 July, 2020
സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: മറ്റ് കേസുകളിലെ പോലെ പിണറായി സര്‍ക്കാറിന് ഇനി ഒളിച്ചുകളി നടത്താനാകില്ല. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നു. 


ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ ശേഖരിച്ചിട്ടുണ്ടെന്നാണ സൂചന. നേരത്തെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു.


 നിലവില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ എന്‍.ഐ.എ യും സി.ബി.ഐയും വിവര ശേഖരണം നടത്തുകയാണ്.


സ്വര്‍ണക്കടത്തിലെ എല്ലാ വിവരങ്ങളും പുറത്തു കൊണ്ട് വരുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നോ എന്ന സംശയവും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. 


അതുകൊണ്ട് തന്നെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.


രഹസ്യാന്വേഷണ വിഭാഗവും അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര പരിരക്ഷ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിക്കുന്നു എന്നത് ഇരു രാജ്യങ്ങളും ഗൗരവമായാണ് കാണുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക