Image

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വര്‍ദ്ധിക്കുന്നു, ആശങ്കയില്‍

Published on 09 July, 2020
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വര്‍ദ്ധിക്കുന്നു, ആശങ്കയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗികള്‍ വ്യാപിക്കുന്നു. എട്ട് ദിവസത്തിനിടെ 302 പേര്‍ക്കാണ് കോവിഡ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനം ആശങ്കയിലായിരിക്കുകയാണ്.

ജൂലൈ ഒന്നിന് 13 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. രണ്ടാം തീയതി മുതല്‍ ആറാം തീയതി വരെ യഥാക്രമം 14,27,17,38,35 എന്നിങ്ങനെയായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. ഏഴ്, എട്ട് തീയതികളിലായി 158 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് പിടിപെട്ടത്.

ബുധനാഴ്ച മാത്രം ആരോഗ്യപ്രവര്‍ത്തകര്‍, സൈനികര്‍, അര്‍ദ്ധ സൈനികര്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാനിന് രൂപം കൊടുത്തിട്ടുണ്ട്.

രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കുകയും പൂന്തുറ ഉള്‍പ്പെടെ സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശനനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൂടാതെ വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ വിഭാഗക്കാരോട് സുരക്ഷയുടെ ഭാഗമായി റിവേഴ്‌സ് ക്വാറന്‍റീന്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക