Image

മുഖ്യമന്ത്രിയെ നീക്കാന്‍ നെറികേടുകള്‍ കാട്ടരുതെന്ന് പിണറായി

Published on 09 July, 2020
മുഖ്യമന്ത്രിയെ നീക്കാന്‍ നെറികേടുകള്‍ കാട്ടരുതെന്ന് പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അതിനായി നെറികേടുകള്‍ കാണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ആള്‍ ആ സ്ഥാനത്തുണ്ടാകരുത് എന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനുവേണ്ടി നെറികേടുകള്‍ കാണിക്കരുത്. ശരിയായ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടത്. ഭാനവയിലൂടെ ചില കാര്യങ്ങള്‍ കെട്ടിച്ചമച്ച്, ആക്ഷേപമുന്നയിച്ച് പുറത്തുചാടിക്കാം എന്നുവിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല, മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാനത്തിന് നേരിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദത്തോട് അന്വേഷണ ഏജന്‍സിയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ വേണമെന്ന് അറിയിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ സാധിക്കൂ. ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട നടപടികളും കേന്ദ്രമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക