Image

സ്വപ്‌നയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം

Published on 09 July, 2020
സ്വപ്‌നയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം
കൊച്ചി: നയതന്ത്ര ബാഗില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിന് അശോക് മേനോന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദം കേള്‍ക്കുക. ബുധനാഴ്ച ഓണ്‍ലൈനായാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

108ാമത്തെ കേസായാണ് സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ വി രാംകുമാറും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറുമാണ് കസ്റ്റംസിനായി ഹാജരാകുക. കേസിന്റെ പ്രധാന്യം കണക്കിലെടുത്താണ് മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഹാജരാകുന്നത്.

ഈ ഘട്ടത്തില്‍ സ്വപ്നയ്ക്ക് ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് കസ്റ്റംസിന്റെ നിലപാട്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക. നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത സരിത്തിനെയും സ്വപ്നയേയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.

അതേസമയം സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹര്‍ജിയില്‍ സ്വപ്നയുടെ വാദം. അഭിഭാഷകനായ രാജേഷ് കുമാറായിക്കും സ്വപ്നയ്ക്കായി ഹാജരാവുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക