Image

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി വന്ദേ ഭാരത് മിഷൻ അടുത്ത ഘട്ടം വിമാനസർവീസുകൾ ജൂലൈ പതിനാറു മുതൽ തുടങ്ങും

ബിജു വെണ്ണിക്കുളം Published on 10 July, 2020
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി വന്ദേ ഭാരത് മിഷൻ  അടുത്ത ഘട്ടം വിമാനസർവീസുകൾ  ജൂലൈ പതിനാറു മുതൽ തുടങ്ങും
മസ്കറ്റ് - ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി വന്ദേ ഭാരത് മിഷൻ മസ്കറ്റിൽ നിന്നും അടുത്ത ഘട്ടത്തിൽ  ഏഴു  വിമാനസർവീസുകൾ കേരളത്തിലേക്ക്പ ജൂലൈ പതിനാറു  മുതൽ പറന്നുയരുംകഴിഞ്ഞ സർവീസുകൾ ആയി ധാരാളം പ്രവാസി ഇന്ത്യക്കാർ എത്തിയിരുന്നു.

ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അപേക്ഷകളില് മുന്ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക. പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽ നിന്ന് ഫോൺ അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും. തുടർന്ന് എയർ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ ഇവരോട് നിർദേശിക്കും. ഇന്ത്യൻ എംബസിയിൽ തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുക.

കേരളത്തിലേക്കുള്ള വിമാന സര്വീസുകളുടെ വിവരങ്ങൾ............

21/07/2020
മസ്കറ്റ്- കൊച്ചി
മസ്കറ്റ്-തിരുവനന്തപുരം
25/07/2020
മസ്‌ക്കറ്റ്- കൊച്ചി
26/07/2020
മസ്‌ക്കറ്റ്-കോഴിക്കോട്
30/07/2020
മസ്‌ക്കറ്റ്-തിരുവനന്തപുരം
31/07/2020
മസ്‌ക്കറ്റ്- കോഴിക്കോട്
സലാല  - കണ്ണൂർ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക