Image

വിജയെ കുറിച്ചു ബ്രിന്ദ മാസ്റ്ററുടെ വാക്കുകള്‍ വൈറല്‍

Published on 10 July, 2020
വിജയെ കുറിച്ചു  ബ്രിന്ദ മാസ്റ്ററുടെ വാക്കുകള്‍ വൈറല്‍

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ദളപതി വിജയ്. തെന്നിന്ത്യയില്‍ എന്ന പോലെ കേരളത്തിലും വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. വര്‍ഷത്തില്‍ കുറച്ച്‌ സിനിമകള്‍ മാത്രമാണ് ചെയ്യുന്നതെങ്കിലും താരത്തിന്റെ ചിത്രങ്ങളെ ആവേശഷത്തോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. 


വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബിഗിലിനും വലിയ സ്വീകരണമായിരുന്നു. മാസ്റ്ററാണ് ബിഗിലിന് ശേഷമുള്ള വിജയുടെ ഏറ്റവും പുതിയ ചിത്രം. റിലീസിനൊരുങ്ങവെയായിരുന്നു കൊറോണയും ലോക്ഡൗണും ഒക്കെയായി റിലീസ് അനിശ്ചിതത്വത്തിലായത്.


ഇപ്പോഴിതാ വിജയെ കുറിച്ച്‌ നൃത്ത സംവിധായക ബ്രിന്ദ മാസ്റ്റര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. താന്‍ അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ ഒപ്പം പ്രവര്‍ത്തിച്ചുണ്ടെന്നാണ് ബ്രിന്ദ പറയുന്നത്. 


വളരെ കഴിവുള്ളവനും വിനീതനുമായ വ്യക്തിയാണ് വിജയ്. വിജയ് കുറച്ച്‌ മാത്രമേ സംസാരിക്കാറുള്ളൂവെന്നും ചെയ്യുന്ന പ്രവൃത്തിയിലൂടെയാണ് അദ്ദേഹം കൂടുതല്‍ സംസാരിക്കുന്നതെന്നും ബ്രിന്ദ മാസ്റ്റര്‍ പറയുന്നു. ഇപ്രകാരമാണ് ബ്രിദ്ധ ട്വീറ്റ് ചെയ്തത്.

വിജയ്‌ക്കൊപ്പമുള്ള ചിത്രവും ബ്രിന്ദ പങ്കുവെച്ചിട്ടുണ്ട്.


 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക