Image

എല്ലാ വിമര്‍ശനവും ഞാന്‍ അംഗീകരിക്കുന്നു';അനാര്‍ക്കലി മരിക്കാര്‍

Published on 10 July, 2020
എല്ലാ വിമര്‍ശനവും ഞാന്‍ അംഗീകരിക്കുന്നു';അനാര്‍ക്കലി മരിക്കാര്‍

നടി അനാര്‍ക്കലി മരിക്കാര്‍ ചെയ്ത ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. കാളിയായാണ് അനാര്‍ക്കലി ഫോട്ടോഷൂട്ടിലൂടെ എത്തിയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അനാര്‍ക്കലിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.


ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്ബിയാണ് 'കാളി' എന്ന ടൈറ്റിലില്‍ ഈ ഫോട്ടോഷൂട്ട് ഒരുക്കിയിരുന്നത്. ഫോട്ടോഷൂട്ട് വീഡിയോ നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരും നടന്‍ അജു വര്‍ഗ്ഗീസും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.

ഈ ഫോട്ടോഷൂട്ടില്‍ നിന്നും റേസിസ്റ്റ് എന്ന പരാമര്‍ശമാണ് അനാര്‍ക്കലിക്കെതിരെ ഉയര്‍ന്നത്. കാളിയാവാന്‍ വേണ്ടി അനാര്‍ക്കലിയുടെ ശരീരത്തിന്റെ നിറം കറുപ്പായി മാറ്റുകയായിരുന്നു. ഈ വിഷയത്തില്‍ ഒരു തുറന്ന ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനാര്‍ക്കലി. 


മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നും മനസിലാക്കുന്നു. 


അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വിമര്‍ശനവും താന്‍ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ട് തന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു എന്നും അനാര്‍ക്കലി ഫേസ്ബുക്കില്‍ കുറിച്ചു.

അനാര്‍ക്കലിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

എല്ലാവര്‍ക്കും നമസ്കാരം,

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകള്‍ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. 


പിന്നീട് NO പറയാന്‍ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത്‌ നിന്നുണ്ടായ പിഴവ്. അതിന്റെ രാഷ്ട്രീയ ശരികേടുകള്‍ മനസിലാവാഞ്ഞിട്ടല്ല.

അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോള്‍ NO പറയാന്‍ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാന്‍ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് വാസ്തവം. ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല.

മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നും മനസിലാക്കുന്നു. ]


അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വിമര്‍ശനവും ഞാന്‍ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം.

My deepest apologies. I swear I will be more careful about such racist and casteist tendencies in popular culture that I too became part of. I have informed the photographer that I will not repost the photos nor promote it in anyway.

'അംബേദ്കര്‍ രാഷ്ട്രീയം ഒരു "EGALITARIAN SOCIETY" ആണ് മുന്നോട്ടു വക്കുന്നത്, basically caste oppression ആണ് അഡ്രസ്സ് ചെയ്യുന്നത്. 


കറുത്ത ദലിത് ആളുകളുടെ വിസിബിലിറ്റിയാണ് racist castist Indian film industry കാലാകാലങ്ങളായി ഇല്ലാതാക്കി savarna മാടമ്ബിത്തരം നടത്തി വരുന്നത്.' , 'തെറ്റ് ചെയ്തത് നന്നായി തെറ്റായി ചെയ്തു. കൊള്ളാം അത് കഴിഞ്ഞൊരു ക്ഷമാപണവും.അതും നന്നായി.ലിബറല്‍ പിന്തുണ കിട്ടാന്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതായി.' തുടങ്ങിയ കമന്റുകളാണ് അനാര്‍ക്കലിയുടെ പോസ്റ്റിന് ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക