Image

സാര്‍സ് കോവ് 2 വൈറസ് ശരീരത്തെ ആകെ നശിപ്പിക്കുമെന്നു ഗവേഷകര്‍

Published on 10 July, 2020
സാര്‍സ് കോവ് 2 വൈറസ് ശരീരത്തെ ആകെ നശിപ്പിക്കുമെന്നു ഗവേഷകര്‍
വായുവിലൂടെ പകരുന്ന കോവിഡ് വകഭേദമായ സാര്‍സ് കോവ് 2 വൈറസ് ശരീരത്തിലെത്തിയാല്‍ അത് തൊണ്ട, മൂക്ക്, സൈനസ്, ശ്വാസകോശം എന്നിവിടങ്ങളില്‍ വീക്കം ഉണ്ടാക്കും. ഇത് മൂക്കടപ്പ്, തൊണ്ട വേദന ഇവയ്ക്കു കാരണമാകും. വായുവിലൂടെ പകരുന്ന ചില രോഗാണുക്കള്‍ ശ്വസന സംവിധാനത്തെ മാത്രമല്ല, ഹൃദയം, വൃക്ക, നാഡികള്‍ എന്നിവയെയും ആക്രമിക്കും.  വൈറസ് ശരീരത്തെ ആകെ നശിപ്പിക്കും എന്നും ഗവേഷകര്‍ കണ്ടെത്തി. ഹൃദയം, വൃക്ക, കരള്‍, നാഡീവ്യവസ്ഥ എന്നിവയെ അതു ബാധിക്കും. പ്രതിരോധ പ്രതികരണത്തിലും വര്‍ധിച്ച ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയ്ക്ക് വൈറസ് ആക്കം കൂട്ടുന്നു. ഇത് ശരീരത്തെയാകെ തകരാറിലാക്കും.

രോഗം ബാധിച്ച ഒരാള്‍ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ സ്രവങ്ങള്‍ വായുവിലൂടെ വ്യാപിക്കാം. അതിലുള്ള സൂക്ഷ്മ ജീവികളായ ബാക്ടീരിയ, ഫംഗസ് മുതലായവ പൊടി, മഞ്ഞ്, അതിസൂക്ഷ്മ വായുകണിക, ദ്രാവകങ്ങള്‍ ഇവയിലൂടെ പകരാം. രോഗം ബാധിച്ച ഒരാളില്‍ നിന്നുണ്ടാകുന്ന അതിസൂക്ഷ്മ വായുകണികകള്‍ വായുപ്രവാഹത്തില്‍ തങ്ങി നില്‍ക്കുകയും ചെറിയ ദൂരം സഞ്ചരിക്കുകയും ചെയ്യും. ഈ വായു ശ്വസിക്കുന്ന ആള്‍ക്ക് രോഗം വരും. വായുവിന്റെ സഞ്ചാരം അനുസരിച്ച് ഈ പദാര്‍ഥങ്ങള്‍ ഒരു മുറിയില്‍ തങ്ങി നില്‍ക്കുകയോ സഞ്ചരിക്കുകയോ ചെയ്യും. ആശുപത്രി പോലെ മതിയായ വായുസഞ്ചാരം ഇല്ലാത്തയിടങ്ങളില്‍ കണികകള്‍ മുറിയില്‍തന്നെ തങ്ങുകയും പുതിയതായി റൂമിലെത്തുന്ന രോഗി ഇത് ശ്വസിക്കുകയും ചെയ്യും.

മുന്‍കരുതലുകള്‍ വേണം

20 സെക്കന്‍ഡ് എങ്കിലും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
കൈകള്‍ അണുവിമുക്തമാക്കുക
നല്ല ഫെയ്‌സ് മാസ്‌കോ പിപിഇയോ ധരിക്കുക.
രാഗബാധയുടെ ഉറവിടം ആയേക്കാവുന്ന ഒരു രോഗിയുടെയും അടുത്ത് അധികസമയം ചെലവിടരുത്.
ലഭ്യമായ രോഗപ്രതിരോധ കുത്തിവയ്പുകള്‍ പതിവായി എടുക്കുക.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം പ്രത്യേകം രൂപകല്പന ചെയ്ത വെന്റിലേറ്റര്‍ സിസ്റ്റവും വായുവിലൂടെ രോഗങ്ങള്‍ പകരുന്നത് തടയാനും നിയന്ത്രിക്കാനും ആവശ്യമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക