Image

രണ്ടില ചിഹ്നം ഒരു പക്ഷെ മരവിപ്പിക്കപ്പെട്ടേക്കും. അത് ആര്‍ക്കും കൊടുക്കാന്‍ സാധ്യതയില്ല: പിസി ജോര്‍ജ്ജ്

Published on 10 July, 2020
രണ്ടില ചിഹ്നം ഒരു പക്ഷെ മരവിപ്പിക്കപ്പെട്ടേക്കും. അത് ആര്‍ക്കും കൊടുക്കാന്‍ സാധ്യതയില്ല: പിസി ജോര്‍ജ്ജ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതിനെ തുടര്‍ന്ന് യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗം ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രമായി നില്‍ക്കുകയാണ് ഇപ്പോള്‍. ജോസ് കെ മാണിയെ ഇടതുമുന്നിയിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം നേതൃത്വത്തില്‍ തുടങ്ങിയിരുന്നെങ്കിലും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലികമായി വിരാമമിട്ടിരിക്കുകയാണ് ജോസ് കെ മാണി. ഇപ്പോഴത്തെ ഈ കോലാഹലങ്ങള്‍ കഴിയുമ്പോള്‍ ജോസ് കെ മാണിയും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോവാന്‍ തന്നെയാണ് സാധ്യത.
കോണ്‍ഗ്രസിന്‍റെ താഴെക്കിടയിലെ പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ക്ക് വരെയുള്ളവര്‍ക്ക് ജോസ് കെ മാണിയോട് കടുത്ത അതൃപ്തിയാണ് ഉള്ളത്. പുതിയ വിവാദങ്ങളില്‍ ജോസ് കെ മാണിക്ക് വേണ്ടി ആദ്യം രംഗത്തു വന്നത് ജോസ് കെ മാണിയാണ് എന്നതും ശ്രദ്ധേയമാണ്. ഇതും കോണ്‍ഗ്രസിന്‍റെ അതൃപ്തിക്ക് ഇടയാക്കിയെന്നും പിസി ജോര്‍ജ്ജ് അഭിപ്രായപ്പെടുന്നു.
സഭയുടെ പിന്തുണ ഇടതുപക്ഷത്തിന് ഉറപ്പിക്കാമെന്ന് പറയാന്‍ കഴിയില്ല. ജോസ് കെ മാണിക്ക് സഭയുമായി അത്ര നല്ല മാനസിക ബന്ധമില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കെഎം മാണി സാര്‍ സൃഷ്ടിച്ചെടുത്ത ആ സൗഹൃദങ്ങള്‍ തുടര്‍ന്നു കൊണ്ടുപോവാന്‍ സാധിക്കുന്നില്ലെന്നാണ് എനിക്ക് മനസ്സിലാക്കാന‍് കഴിയുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമങ്ങള്‍ അനുസരിച്ച് പാര്‍ട്ടിയുടെ പേരും, ചിഹ്‌നവും ലഭിക്കണമെങ്കില്‍ ഒരു എംപി യുടെയോ അല്ലങ്കില്‍ നാല് എംഎല്‍എ യുടെയോ പിന്‍ബലം വേണം. പിജെ ജോസഫ് വിഭാഗത്തിന് നിലവില്‍ ഇതു രണ്ടുമില്ല.
 
ജോസ് കെ മാണി വിഭാഗത്തിന് രണ്ട് പാര്‍ലമെന്‍റ് അംഗങ്ങളും രണ്ട് എംഎല്‍എയുമുണ്ട്. അതു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി അവര്‍ക്ക് അനുകൂലമാവാനാണ് 99 ശതമാനം സാധ്യതയും. എതിര്‍ വാദങ്ങളുമായി ജോസഫ് വിഭാഗം എത്തിയതോടെ രണ്ടില ചിഹ്നം ഒരു പക്ഷെ മരവിപ്പിക്കപ്പെട്ടേക്കും. അത് ആര്‍ക്കും കൊടുക്കാന്‍ സാധ്യതയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക