സംഘടനകളുടെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ചു കാനഡയിലെയും അമേരിക്കയിലെയും മലയാളികളുമായി ബഹുമാനപ്പെട്ട കേരള ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ സംവദിക്കുന്നു.പ്രസ്തുത മീറ്റിങ്ങില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യുന്നു. കാനഡായിലെയും യു എസ് എ യിലെയും പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്നു.
പ്രമുഖ പ്രവാസി നേതാക്കളായ ശ്രീ കുര്യന് പ്രക്കാനം (കാനഡ) ശ്രീ പോള്‍ കറുകപ്പള്ളി (യു എസ് എ) യുമാണ് ഈ മലയാളി ഓണ്‍ലൈന്‍ മഹാ സമ്മേളനത്തിന്റെ പ്രധാന സംഘാടകര്‍.
ഇരു രാജ്യങ്ങളിലും ഉള്ള കോര്‍ഡിനേഷന്‍ കമ്മറ്റികള്‍ ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു