Image

പോലീസുകാരനെതിരെ കൂര്‍ത്ത നോട്ടവുമായി പൃഥ്വിരാജ്, കടുവ പുതിയ പോസ്റ്റര്‍

Published on 10 July, 2020
പോലീസുകാരനെതിരെ കൂര്‍ത്ത നോട്ടവുമായി പൃഥ്വിരാജ്, കടുവ പുതിയ പോസ്റ്റര്‍


ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. കടുവയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വി. ഒരു യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമായിരിക്കും കടുവ. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണ്‍ ഒരുക്കിയ ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ കഥയും തിരക്കഥും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രവി.കെ ചന്ദ്രന്‍. തെലുങ്ക് സംഗീത സംവിധായകനായ തമന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധായകനായ തമന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.

അതേ സമയം ജിനു എബ്രഹാമിന്റെ സംവിധാനസഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ സംവിധാനം  ചെയ്യുന്ന, സുരേഷ്‌ഗോപിയുടെ 250-ാമത്തെ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇരു സിനിമകളിലെയും കഥാപാത്രങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്നു കാണിച്ച് തിരക്കഥാകൃത്ത് ജിനു സുരേഷ്‌ഗോപി ചിത്രത്തിനെതിരെ എറണാകുളം ജില്ലാ കോടതിയില്‍ പരാതി 
നല്‍കിയിരുന്നു. പകര്‍പ്പാവകാശ ലംഘനം ആരോപിച്ചായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്ക് കല്പിച്ചിരുന്നു. വിലക്ക് അടുത്ത ആഴ്ച്ച നീങ്ങിയേക്കും.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ രചിച്ചിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക