Image

സ്വര്‍ണ്ണക്കടത്ത് പ്രതികളില്‍ ചിലര്‍ക്ക് ഭീകരബന്ധമെന്ന് സൂചന, ഭാര്യമാരുടെ മൊഴി നിര്‍ണ്ണായകമാകും

Published on 10 July, 2020
സ്വര്‍ണ്ണക്കടത്ത് പ്രതികളില്‍ ചിലര്‍ക്ക് ഭീകരബന്ധമെന്ന് സൂചന, ഭാര്യമാരുടെ മൊഴി നിര്‍ണ്ണായകമാകും
കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു.

ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണു സ്വര്‍ണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തും. രണ്ടുപേരുടെയും സുരക്ഷയും ശക്തമാക്കും.

അതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവ്  ഹരിരാജിനെ ചോദ്യം ചെയ്തത് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹം പ്രതികരണത്തിനു തയാറായില്ല.മൊഴികളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘവും പുറത്തു വിട്ടിട്ടില്ല. പാഴ്‌സല്‍ പ്രതികള്‍ക്കു വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു കസ്റ്റംസിനെ ബന്ധപ്പെട്ടവരുടെ ചോദ്യം ചെയ്യല്‍ ഇന്നലെയാണു തുടങ്ങിയത്.


Join WhatsApp News
josecheripuram 2020-07-11 16:48:39
Why the Malayalee marired man go to Prostitute,Because the wife think he is my husband where the hell he Go?A Prostitute wants her client to return.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക