Image

“നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ: ആഷിഖ് അബു

Published on 11 July, 2020
“നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ: ആഷിഖ് അബു

നിഷ്‍കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച് അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് ആഷിക് അബു. തിരുവനന്തപുരം പൂന്തുറയില്‍ നാട്ടുകാര്‍ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. പ്രദേശത്ത് കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നുമാണ് സർക്കാർ പറയുന്നത്.

എന്നാൽ കോവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമാണെന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പോലും പൊലീസ് അനുമതി നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു “നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !!!” എന്ന് ഫേസ്ബുക്കിൽ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക