Image

ഡാലസ് കൗണ്ടിയിൽ ഏട്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000ത്തിന് മുകളിൽ

പി.പി.ചെറിയാൻ Published on 11 July, 2020
ഡാലസ് കൗണ്ടിയിൽ ഏട്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000ത്തിന് മുകളിൽ
ഡാലസ് ∙ ഡാലസ് കൗണ്ടിയില്‍ എട്ടുദിവസമായി ദിവസം തോറും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1000ന് മുകളിലാലാണ്. ജൂലൈ 10 വെള്ളിയാഴ്ച മാത്രം ലഭ്യമായ കണക്കനുസരിച്ച് 1165 പോസിറ്റീവ് കേസ്സുകളും  ഒൻപതു മരണവും സംഭവിച്ചതായി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ്  ഹുയാഗ് കൗണ്ടി കമ്മിഷണര്‍മാരെ അറിയിച്ചു.
ഇതോടെ ഡാലസ് കൗണ്ടിയിൽ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,525 ആയി ഉയർന്നു, 445 മരണവും  മരണവും  സംഭവിച്ചതായി കൗണ്ടി ആരോഗ്യ വകുപ്പ്  അധികൃതർ  പറയുന്നു.
കോറോണ വൈറസിന്റെ വ്യാപനം  വർധിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ലെന്ന് ഡോ. ഫിലിപ് പറഞ്ഞു.രോഗം സ്ഥിരീകരിച്ചവരിൽ ആശുപത്രിയിൽ  പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ദിനം തോറും  വർധിച്ചുവരുന്നു.ടെക്സാസ് സംസ്ഥാനത്ത് സിഡിസിയുെടെ കണക്കനുസരിച്ച്   ജൂലൈ 10 വരെ 230346 കേസ്സുകളാണ് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയില്‍ ആകെ 3106931 പോസ്റ്റീവ്  കോവിഡ് 19 കേസ്സുകളും 132855 മരണവും  ജൂലൈ 10 വരെ സംഭവിച്ചിട്ടുണ്ട്.
കോവിഡ് 19 വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ ഏറ്റവും  ദുരിതമായി ബാധിച്ച  ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിൽ  രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നത് പ്രതീക്ഷ നൽകുന്നു.
ഡാലസ് കൗണ്ടിയിൽ ഏട്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000ത്തിന് മുകളിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക