Image

സമ്പർക്കരോ​ഗികൾ ഉയരുന്നതോടെ കാസർ​ഗോഡ് ജില്ലയിൽ 10 മാർക്കറ്റുകൾ അടച്ചു

Published on 11 July, 2020
സമ്പർക്കരോ​ഗികൾ ഉയരുന്നതോടെ കാസർ​ഗോഡ് ജില്ലയിൽ 10 മാർക്കറ്റുകൾ അടച്ചു

കോവിഡ് സമ്പർക്കരോ​ഗികൾ ഉയരുന്നതോടെ കാസർ​ഗോഡ് ജില്ലയിൽ 10 മാർക്കറ്റുകൾ അടച്ചു. കാസർഗോഡ്, കാഞ്ഞങ്ങാട്, കാലികടവ്, ചെർക്കള, തൃക്കരിപ്പൂർ, നീലേശ്വരം, ഉപ്പള, മജീർപ്പള്ള എന്നിവിടങ്ങളിലെ മാർക്കറ്റുകളാണ് അടച്ചത്.

ജൂലൈ 17 വരെ ഇവിടങ്ങളിൽ കടകൾ അടച്ചിടണമെന്ന് ജില്ലാ കളക്ടർ ഉത്തവിട്ടു. ഇന്നലെ 11 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. മിക്കവരുടെയും രോ​ഗ ഉറവിടം വ്യക്തമല്ല. ഇതോടെയാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കാസർഗോഡ് മാർക്കറ്റിലെ നാല് തൊഴിലാളികൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പഴം, പച്ചക്കറി, മത്സ്യ ചന്തകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനമുണ്ട്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ മാർക്കറ്റുകളിലും നിരീക്ഷണം കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക