Image

യുണൈറ്റഡ് എയർലൈൻസ് 36,000 ജീവനക്കാരെ പിരിച്ചുവിടുന്നു; ഡാളസ്- ഹൂസ്റ്റണിൽ നിന്നും 4 ,700

പി.പി.ചെറിയാൻ Published on 12 July, 2020
യുണൈറ്റഡ് എയർലൈൻസ് 36,000 ജീവനക്കാരെ പിരിച്ചുവിടുന്നു; ഡാളസ്- ഹൂസ്റ്റണിൽ നിന്നും 4 ,700

ഹൂസ്റ്റൺ: ഹിക്കാഗൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർലൈൻസ് ദേശീയാടിസ്ഥാനത്തിൽ 3600 ജീവനക്കാരെ പിരിച്ചു വിടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജൂൺ 9-ന് എയർലൈൻസ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ ലെ ഓഫ് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.
എയർലൈൻ സ്ററിമുലസ് നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഒക്ടോബർ 31- ഓട് കൂടെ ലെ ഓഫ് നടപടികൾ പകർത്തിയാകും. എയർ ഇൻഡസ്ട്രി മെച്ചപ്പെടുന്നതോടെ പിരിച്ചുവിടുന്ന ജീവനക്കാരിൽ ഭൂരിഭാഗത്തെയും തിരിച്ചുവിളിക്കാനാകുമെന്നും അധികൃതർ പറയുന്നു.
ഡാളസ് ഫോർട്ട്വർത്തിൽ 71 പേരെയും ഹൂസ്റ്റൺ ജോർജ്ജ് ബുഷ് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും 3904 ജീവനക്കാരെയും പിരിച്ചുവിടുന്നതിനുള്ള വാണിംഗ് നോട്ടീസ് ഇതിനകം നൽകിയിരുന്നു' യുണൈറ്റഡ് എയർലൈൻസിന്റെ പ്രധാന ഹബ്ബായ ഹൂസ്റ്റണിൽ 781 മറ്റ് തൊഴിലാളികൾക്കും വാണിംഗ് നോട്ടീസ് നൽകിക്കഴിഞ്ഞു.
25 ബില്യൺ ഡോളറാണ് എയർലൈൻസ് ഇൻഡസ്ട്രിക്ക് സ്റ്റിമുലസ് ഗ്രാന്റായി ഫെഡറൽ ഗവൺമെന്റ് നൽകിയിട്ടുള്ളത്. ഒക്ടോബർ അവസാനത്തോടെ ഫണ്ടിംഗ് അവസാനിക്കും.
കൊവിഡ് 19 മഹാമാരിയെ തുടർന്ന് നിലവിൽ വന്ന എയർലൈൻ നിരോധനം കാര്യമായി ബാധിച്ചിട്ടുണ്ട് 20 മുതൽ 30 ശതമാനം വരെ ജീവനക്കാരെ ലെ ഓഫ് ചെയ്യാനാണ് തീരുമാനമെന്നും അമേരിക്കൻ എയർലൈൻ സി.ഇ.ഒ ഡഗ് പാർക്കർ പറഞ്ഞു
യുണൈറ്റഡ് എയർലൈൻസ് 36,000 ജീവനക്കാരെ പിരിച്ചുവിടുന്നു; ഡാളസ്- ഹൂസ്റ്റണിൽ നിന്നും 4 ,700യുണൈറ്റഡ് എയർലൈൻസ് 36,000 ജീവനക്കാരെ പിരിച്ചുവിടുന്നു; ഡാളസ്- ഹൂസ്റ്റണിൽ നിന്നും 4 ,700
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക