അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും പിന്നാലെ അഭിഷേകിന്റെ ഭാര്യയും പ്രശസ്ത നടിയുമായ ഐശ്വര്യാ റായിക്കും എട്ടുവയസുകാരിയായ മകള്‍ ആരാധ്യയ്ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
നേരത്തേ ഇരുവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് മുംബൈ മേയര്‍ അറിയിച്ചിരുന്നു. ഇരുവരുടെയും ആന്റിജന്‍ പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ജയ ബച്ചന് മകള്‍ ശ്വേത, കൊച്ചുമക്കളായ നവ്യ, അഗസ്ത്യ എന്നിവരുടെ ഫലം നെഗറ്റീവാണ്.
ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതര്‍ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു.