കൊല്ലം: കൊല്ലത്ത് ചികിത്സയിലിരിക്കെ ഇന്ന് മരിച്ച ഒരാള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച മൂന്നു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം വളത്തുങ്കല്‍ സ്വദേശി ത്യാഗരാജന്(74) കൊല്ലം നെടുമ്പന സ്വദേശി ഗൗരിക്കുട്ടി (75), തൃശൂരില്‍ മരിച്ച വത്സല (63), ആലപ്പുഴ സ്വദേശി ബാബു(52) എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ത്യാഗരാജന് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നു.
രണ്ട് ദിവസം മുന്‍പ് കൊല്ലം നെടുമ്പനയില്‍ മുങ്ങി മരിച്ച ഗൗരിക്കുട്ടിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.
തൃശൂരില്‍ ജൂലൈ അഞ്ചിനാണ് വത്സല മരിച്ചത്. ജൂലൈ ഏഴിനാണ് ബാബു മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 31 ആയി.