Image

നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്കും രേഖയുടെ ജോലിക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

Published on 12 July, 2020
നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്കും രേഖയുടെ ജോലിക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ : ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അനുപം ഖേറിന്റെ മാതാവ് ദുലരി, സഹോദരന്‍ രാജു, സഹോദരന്റെ ഭാര്യ റിമ, അവരുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നടന്‍ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. തന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ മുംബൈ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെല്ലാം സമ്പര്‍ക്കവിലക്കില്‍ തുടരുകയാണ്.

നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥീരീകരിച്ചതോടെ നടിയുടെ ബാന്ദ്രയിലുള്ള വസതി ബി.എം.സി സീല്‍ ചെയ്തു. നടിയുടെ വീട്ടിലെ ജോലിക്കാരില്‍ ചിലര്‍ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്.

ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥീരീകരിച്ചിരുന്നു. നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് അമിതാഭ് ബച്ചന്‍. ജയ ബച്ചന്‍, ഐശ്വര്യ റായ്, ആരാധ്യാ ബച്ചന്‍ എന്നിവരുടെ ആന്റിജന്‍ ഫലം നെഗറ്റീവാണ്. ഇനി ശ്രവ പരിശോധനയുടെ ഫലം കൂടി വരാനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക