Image

രാമായണ മാസം ആരംഭം ചിക്കാഗോ ഗീതാ മണ്ഡലത്തിൽ

Published on 12 July, 2020
രാമായണ മാസം ആരംഭം ചിക്കാഗോ ഗീതാ മണ്ഡലത്തിൽ
ജൂലൈ 16നു  ആരംഭിക്കുന്ന ചിക്കാഗോ ഗീതാമണ്ഡലം അദ്ധ്യാത്മ രാമായണ പാരായണ യജ്‌ഞം  ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരി ഉത്‌ഘാടനം ചെയ്യുന്നു.
"കാവ്യം സുഗേയം കഥ രാഘവീയം
കര്ത്താവു തുഞ്ചത്ത് തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തില്
ആനന്ദ ലബ്ധിക്കിനി എന്തുവേണം"

രാമായണ പാരായണത്തിന്റെ സുകൃതം നിറയുന്ന മറ്റൊരു കര്ക്കടകമാസം വരവായി. പ്രാത:സ്മരണീയനായ ഭാഷാ പിതാവ്, തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ടായി നമ്മുക്ക് നൽകിയ അമൃതരസമായ മാധുര്യം നുകരുവാനുള്ള അസുലഭ ദിനങ്ങൾ. ഏതൊരു സനാതന ധർമ്മ വിശ്വാസിക്കും ഇത് ആത്മസമര്പ്പണത്തിന്റ പുണ്യകാലമാണ്. മനസ്സും ശരീരവും ശുദ്ധമാക്കി സമസ്തവും ശ്രീ രാമദേവനിൽ സമർപ്പിച്ച്, ശ്രീരാമനാമ സങ്കീര്ത്തനത്തിലൂടെ ഭക്തിസാഗരത്തില് ആറാടുവാൻ ലഭിക്കുന്ന അസുലഭ സൗഭാഗ്യ ദിനങ്ങൾ.
രാമായണത്തിന് സഹസ്രാബ്ദങ്ങളുടെയോ യുഗങ്ങളുടെയോ പഴക്കമുണ്ടാകാം. ആദികാവ്യമാണത്, പക്ഷെ ഈ കാഘട്ടത്തിന്റെയും മഹാകാവ്യമായി രാമായണം നിലനിൽക്കുന്നു. ഇനിയെത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും അത് അങ്ങനെ തന്നെ നിലനിൽക്കും. അതാണ് രാമായണത്തിന്റെ കാലാതീതമായ പ്രസക്തി. ആദികവി അവതാരപുരുഷനായ ശ്രീ രാമചന്ദ്രദേവനെ മര്യാദരാമനായി ആദ്യപുരുഷാര്ഥമായ ധർമ്മത്തിനാണ് ഊന്നല് കൊടുത്തത്. ശ്രീ രാമദേവന്റെ ധർമ്മനിഷ്ഠയും ധർമ്മ ബോധവുമാണ് വാല്മീകി മഹർഷി ഏറ്റവും സവിശേഷമായി ഉയർത്തി പിടിച്ചിരിക്കുന്നത്. മഹർഷിയുടെ പ്രഖ്യാപനം തന്നെ 'രാമോവിഗ്രഹവാന് ധര്മഃ' എന്നാണ്. എന്നാൽ ഭാഷ പിതാവിന്റെ അധ്യാത്മരാമായണം മനുഷ്യനെ ഈശ്വരനാക്കി ഉയര്ത്തുന്നതിലൂടെ ഭക്തി-ജ്ഞാന-വൈരാഗ്യങ്ങള്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്നു മനസിലാക്കാം. ശ്രീ രാമചന്ദ്ര ദേവൻ സാഷാൽ പരമാത്മാവ് തന്നെയാണ് എന്നും സീതാദേവി സൃഷ്ടിക്കു കാരണമായ മൂലപ്രകൃതിയെയാണ് എന്നും നമ്മുക്ക് പറഞ്ഞു തരുന്നു. മറ്റൊരർത്ഥത്തിൽ എഴുത്തച്ഛന്റെ രാമായണത്തിൽ പ്രകൃതി-പുരുഷ തത്ത്വങ്ങളെയാണ് സീതാരാമന്മാരായി അവതരിപ്പിക്കുന്നത്. ജൂലൈ 16നു  ആരംഭിക്കുന്ന അദ്ധ്യാത്മ രാമായണ പാരായണ യജ്ഞത്തിലേക്ക്  ഏവരെയും സ്വാഗതം ചെയുന്നു.ഇപ്പോഴത്തെ പ്രത്ത്യേക സാഹചര്യം കണക്കിലെടുത്തു Zoom Platform --ൽ ആണ്  പരിപാടികൾ നടത്തുന്നത്.

മീറ്റിംഗ് ഐഡി:
Meeting ID: 856 6073 3037  Password: geetha

എല്ലാ ശനിയും ഞായറും ദിവസങ്ങളിൽ വൈകിട്ട് ഏഴു മണിമുതൽ ആണ് പരിപാടികൾ .
എല്ലാവരെയും ഈ പുണ്യ മാസത്തിൽ ശ്രീ രാമദേവന്റെ പുണ്യ ചരിത്രം പരായണം ചെയ്യുവാനും പ്രഭാഷണങ്ങൾ കേൾക്കുവാനും ഞങ്ങൾ ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.
നീങ്ങളെ ഓരോരുത്തരെയും ഈ പുണ്യ മാസത്തിൽ ശ്രീരാമദേവൻ അനുഗ്രഹിക്കട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക