Image

കരസേനയ്ക്കുവേണ്ടി അമേരിക്കയില്‍നിന്ന് 72,000 തോക്കുകള്‍ ഇന്ത്യ വാങ്ങുന്നു

Published on 12 July, 2020
കരസേനയ്ക്കുവേണ്ടി അമേരിക്കയില്‍നിന്ന് 72,000 തോക്കുകള്‍ ഇന്ത്യ വാങ്ങുന്നു
ന്യൂഡല്‍ഹി:കരസേനയ്ക്കുവേണ്ടി അമേരിക്കയില്‍നിന്ന് 72,000 തോക്കുകള്‍ ഇന്ത്യ വാങ്ങുന്നു. അതിര്‍ത്തിയില്‍ പാകിസ്താനുപുറമേ ചൈനയുടെ ഭീഷണികൂടി വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണിത്. വര്‍ഷങ്ങളായി പ്രതിരോധമന്ത്രാലയത്തോട് കരസേന ആവശ്യപ്പെടുന്ന സിഗ്‌സവര്‍ തോക്കുകളാണ് വാങ്ങുന്നത്. ഇതിനുള്ള ഓഡര്‍ നല്‍കിക്കഴിഞ്ഞു.

നേരത്തേ നല്‍കിയ 72,000 തോക്കിനുപുറമേ വീണ്ടും 72,000 തോക്കിനുകൂടി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയുടെയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെയും സൈന്യം ഉപയോഗിക്കുന്ന തോക്കാണ് സിഗ്‌സവര്‍. നിലവില്‍ ഉപയോഗിക്കുന്ന ഇന്‍സാസ് തോക്കിന് പകരമാണ് സിഗ്‌സവര്‍ ഉപയോഗിക്കുക. അടുത്തിടെ പ്രതിരോധമന്ത്രാലയം 16,000 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ ഇസ്രയേലില്‍ നിന്ന് വാങ്ങിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക