Image

ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന ഒരു കോവിഡ് രോഗികൂടി ജീവനൊടുക്കി

Published on 12 July, 2020
ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന ഒരു കോവിഡ് രോഗികൂടി ജീവനൊടുക്കി
ബംഗളൂരു: ഗവ. വിക്‌ടോറിയ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 60 കാരന്‍ ജീവനൊടുക്കി. രാവിലെ ശുചിമുറിയില്‍ പോയ രോഗി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ അന്വേഷിച്ചുചെന്നപ്പോഴാണ് അവിടെ  ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

രോഗനില വഷളായതിനെ തുടര്‍ന്ന് ജയദേവ ഹോസ്പിറ്റലില്‍നിന്ന് ഇയാളെ കഴിഞ്ഞദിവസമാണ് വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്ന രോഗിയുടെ സ്ഥിതി മെച്ചപ്പെട്ടുവരുകയായിരുന്നുവെന്ന് വിക്‌ടോറിയ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രമേശ് കൃഷ്ണ പറഞ്ഞു.

കോവിഡ് രോഗികള്‍ക്ക് പതിവായി കൗണ്‍സലിങ് നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് രോഗി വിക്‌ടോറിയ ആശുപത്രിയുടെ ഐ.സിയുവിലെ എമര്‍ജന്‍സി എക്‌സിറ്റ് വഴി ചാടി മരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക