Image

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന ഓൺലൈൻ വീഡിയോ കോൺഫ്രൻസിനു ഒരുക്കങ്ങൾ ആരംഭിച്ചു

കുര്യൻ പ്രക്കാനം Published on 12 July, 2020
 കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ  പങ്കെടുക്കുന്ന ഓൺലൈൻ  വീഡിയോ  കോൺഫ്രൻസിനു  ഒരുക്കങ്ങൾ ആരംഭിച്ചു
സംഘടനകളുടെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ചു കാനഡയിലെയും അമേരിക്കയിലെയും മലയാളികളുമായി  കേരള ഗവർണ്ണർ  ആരിഫ് മുഹമ്മദ് ഖാൻ സംവദിക്കുന്നു. പ്രസ്തുത മീറ്റിങ്ങില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ പതിനൊന്നാമത്  കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഗവർണർ ഉദ്ഘാടനം ചെയ്യുന്നു. കാനഡായിലെയും യു എസ് എ യിലെയും പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്നു.
 ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി  കോർഡിനേഷർ കമ്മിറ്റികൾ നിലവിൽ വിന്നു. കാനഡയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി ജോൺ, മിസ്സിസ്സാഗ സമാജം പ്രസിഡണ്ട് പ്രസാദ് നായർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ വിവിധ സംഘടനകളുടെ നേതാക്കന്മാർ അടങ്ങിയ ഒരു കോർഡിനേഷൻ കമ്മറ്റി നിലവിൽ വന്നതായി പരിപാടിയുടെ മുഖ്യ സംഘാടകർ ആയ കുര്യൻ പ്രക്കാനവും പോൾ കറുകപള്ളിയും അറിയിച്ചു.

ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി ജോൺ, ടോറോന്റോ മലയാളീ സമാജം പ്രസിഡണ്ട് ശ്രീ സാബു കാട്ടുകുടി , മിസ്സിസ്സാഗ കേരളം അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായർ ,ഹാമിൽട്ടൺ മലയാളി സമാജം പ്രസിഡണ്ട് ഷാജി കുര്യൻ, KCABC പ്രസിഡണ്ട് രാജശ്രീ നായർ,ഓർമ്മ പ്രസിഡണ്ട്  അജു ഫിലിപ്പ് , ലോമ പ്രസിഡണ്ട് ജോജി തോമസ് ,നയാഗ്ര മലയാളി അസോസിയേഷൻ  പ്രസിഡണ്ട്  മനോജ് ഇടമന,ട്രക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് സോമോൻ സഖറിയ,  അനീഷ് മാവേലിക്കര,എബ്രഹാം ഐസക്ക് MCAC ,ലിജു രാമചന്ദ്രൻ ,പ്രവീൺ വർക്കി , രമേശ് നായർ മോണ്ട്രിയൽ ,മനോജ് കരാത്ത ,ബിനു ജോഷ്വാ ബ്രാംപ്ടൻ മലയാളീ സമാജം, മോൻസി തോമസ് കനേഡിയൻ ലയൺസ്‌, സഞ്ജയ് മോഹൻ, യോഗേഷ് കുമാർ  തുടങ്ങിയവർ അടങ്ങിയതാണ് കാനഡയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മറ്റി എന്ന് പ്രോഗ്രാം ഓർഗനൈസർ കുര്യൻ പ്രക്കാനം അറിയിച്ചു

ഉടൻതന്നെ അമേരിക്കൻ കോഓർഡിനേഷൻ കമ്മറ്റിയും നിലവിൽ വരുമെന്ന് പോൾ  കാറുകപ്പള്ളി അറിയിച്ചു
 കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ  പങ്കെടുക്കുന്ന ഓൺലൈൻ  വീഡിയോ  കോൺഫ്രൻസിനു  ഒരുക്കങ്ങൾ ആരംഭിച്ചു കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ  പങ്കെടുക്കുന്ന ഓൺലൈൻ  വീഡിയോ  കോൺഫ്രൻസിനു  ഒരുക്കങ്ങൾ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക