Image

ഓൺലൈൻ പഠനം: നിർധനരായ വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി

Published on 13 July, 2020
ഓൺലൈൻ പഠനം: നിർധനരായ വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി
 ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) കഴിഞ്ഞ കുറെ നാളുകൾ ആയി നടത്തി വരുന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടച്ചയായി, ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ദേവികുളങ്ങര പഞ്ചയത്തിൽ 1,15 വാർഡുകളിൽ പഠനത്തില്‍ മികവു പുലര്‍ത്തുന്ന നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കാണ് ടെലിവിഷനുകള്‍ കൈമാറിയത്.
ശ്രീ മുനമ്പേൽ ബാബുവിന്റെ അധ്യക്ഷതയിൽ കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇ ശ്രീദേവി വിതരണോൽഘാടനം ചെയ്തു. ശ്രീ മങ്ങാട്ട് രാജേന്ദ്രൻ ചടങ്ങിൽ  മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ അരിതാ ബാബു, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു ഡേവിഡ്, അഖിൽ വേണാട്ടുശേരിൽ എന്നിവർ സന്നിഹിതരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക