Image

നിനക്ക് പ്രായമാകുംതോറും നിന്റെ വളർച്ചയെ കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ : പ്രണവിന് ആശംസകൾ നേർന്ന് അച്ഛൻ മോഹൻലാൽ

Published on 13 July, 2020
നിനക്ക് പ്രായമാകുംതോറും നിന്റെ വളർച്ചയെ കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ : പ്രണവിന് ആശംസകൾ നേർന്ന് അച്ഛൻ മോഹൻലാൽ

നടൻ  പ്രണവിന്റെ  പിറന്നാളാണ് ഇന്ന്. ഇപ്പോഴിതാ താരത്തിന് ആശംസകൾ നേർന്ന് അച്ഛൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. ‘എന്റെ കുഞ്ഞുമകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകുംതോറും നിന്റെ വളർച്ചയെ കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’  അദ്ദേഹം  തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

ചെന്നൈയിലെ വീട്ടിൽ വെച്ച് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കേക്ക് മുറിച്ചാണ് പ്രണവ് ജന്മദിനം ആഘോഷിച്ചത്.  ലോക്ഡൗൺ  ആരംഭിച്ചതു മുതൽ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലും കുടുംബവും താമസിക്കുന്നത്.

1990 ജൂലൈ 13–നാണ്  പ്രണവ് ജനിക്കുന്നത്. ചെറുപ്പം മുതൽ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പ്രണവ് 2002–ൽ ഒന്നാമൻ എന്ന സിനിമയിലൂടെയാണ്  അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018–ൽ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയിൽ അരങ്ങേറി.

പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ പുറത്തിറങ്ങാനുള്ള സിനിമ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക