Image

സ്വര്‍ണക്കടത്ത്: റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; 14 ദിവസം റിമാന്‍ഡില്‍

Published on 13 July, 2020
സ്വര്‍ണക്കടത്ത്: റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; 14 ദിവസം റിമാന്‍ഡില്‍


കൊച്ചി: നയതന്ത്ര സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്നലെ കസ്റ്റഡിയിലെടുത്ത കെ.ടി റമീന്റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസ് മുന്‍പ് തോക്ക് കടത്തിയ കേസിലും പ്രതിയാണ്. ഇന്നലെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് റമീസ് പിടിയിലായത്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറുടെ ഓഫീസിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇന്നലെ പുലര്‍ച്ചെ മലപ്പുറം വെട്ടത്തൂരിലെ വീട്ടിലെത്തിയാണു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റമീസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ നാലാമത്തെ അറസ്റ്റാണു റമീസിന്റേത്. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് സൂചന. സ്വര്‍ണം പോകുന്നതെങ്ങോെട്ടന്ന് ഇയാള്‍ കസ്റ്റംസിനോടു പറഞ്ഞതായി സൂചനയുണ്ട്. 

2015 മാര്‍ച്ചില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അഞ്ചു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് റമീസ്. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തും കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറുടെ ഓഫീസിലാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക