Image

ബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published on 13 July, 2020
 ബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.എല്‍.എ ദേബേന്ദ്ര നാഥ് റോയിയെ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ ഹെംതാബാദില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ദേബേന്ദ്ര നാഥ്് റോയ്. കൊലപാതകമാണെന്ന് എം.എല്‍.എയുടെ കുടുംബം ആരോപിച്ചു. എം.എല്‍.എയുടെ അസ്വഭാവിക മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. 

വീടിനു സമീപമുള്ള ഷോപ്പിലെ ബാല്‍ക്കണിയില്‍ തുങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ഇത് ഹീനമായ കൊലപാതകമാണെന്നും ആരോപിച്ചു. മമത ബാനര്‍ജിയുടെ കീഴില്‍ ഗുണ്ടാ രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. രകമസമാധാന നില താറുമാറായി. ഭാവിയില്‍ ഇത്തരം സര്‍ക്കാരുകളോട് സര്‍ക്കാര്‍ ക്ഷമിക്കില്ല. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായും നദ്ദ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക