Image

ഹാരിസ് കൗണ്ടിയിൽ രോഗികളുടെ എണ്ണം 27,600 കവിഞ്ഞു;ലോക് ഡൗൺ വേണമെന്ന് നേതാക്കൾ

പി.പി.ചെറിയാൻ Published on 13 July, 2020
ഹാരിസ് കൗണ്ടിയിൽ രോഗികളുടെ എണ്ണം 27,600 കവിഞ്ഞു;ലോക് ഡൗൺ വേണമെന്ന് നേതാക്കൾ
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) :-ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികൾ ഉള്ള കൗണ്ടി ഹാരിസ് കൗണ്ടിയാണെന്നും ഇവിടെ ഈ വരെ 27600 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതായും ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹൈഡൽഗൊ ജൂലൈ 12 ഞായറാഴ്ച ട്വീറ്റ് ചെയ്തു -
രോഗവ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനാൽ ഹൂസ്റ്റണിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന്  നേതാക്കൾ ഗവർണർ എമ്പെട്ടിനോട് ആവശ്യപ്പെട്ടു.
സ്റ്റേ അറ്റ് ഹോം ഉത്തരവു മാത്രമല്ല, രോഗികളുടെ എണ്ണം കുറയുന്നതു വരെ കർശനമായ നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ടെന്ന് കൗണ്ടി ജഡ്ജി പറഞ്ഞു. സാമൂഹിക അകലം സൂക്ഷിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ജഡ്ജി നിർദ്ദേശിച്ചു.
ടെക്സസിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള കൗണ്ടിയുമാണ് ഹാരിസ് കൗണ്ടി.
അതേ സമയം കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ലെങ്കിൽ വീണ്ടും സംസ്ഥാനത്തു ലോക്ക് ഡൗൺ വേണ്ടി വരുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന ഗവർണറുടെ അഭിപ്രായത്തോട് ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ വിയോജിച്ചു.ഇത് കൂടുതൽ അപകടം സൃഷ്ടിക്കുമെന്നും മേയർ മുന്നറിയിപ്പു നൽകി.
ഹാരിസ് കൗണ്ടിയിൽ രോഗികളുടെ എണ്ണം 27,600 കവിഞ്ഞു;ലോക് ഡൗൺ വേണമെന്ന് നേതാക്കൾഹാരിസ് കൗണ്ടിയിൽ രോഗികളുടെ എണ്ണം 27,600 കവിഞ്ഞു;ലോക് ഡൗൺ വേണമെന്ന് നേതാക്കൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക