Image

സർക്കാറിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും കൊണ്ടുവരാൻ യു.ഡി.എഫ്

Published on 13 July, 2020
സർക്കാറിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും കൊണ്ടുവരാൻ യു.ഡി.എഫ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനം. സർക്കാറിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും കൊണ്ടുവരാൻ യു.ഡി.എഫ് തീരുമാനിച്ചതായി കൺവീനർ ബെന്നി ബെഹന്നാൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ കസ്റ്റഡിൽ എടുത്തിരിക്കുന്ന സ്വപ്‌നയുമായി സ്പീക്കർക്ക് സൗഹൃദമുണ്ട് എന്നത് വ്യക്തമായ സാഹചര്യത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടും. ഈ കാര്യം ഉന്നയിച്ച് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ യുഡിഎഫ് തീരുമാനിച്ചു. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്ന് കൺവീനർ ബെന്നി ബെഹ്നാൻ പറ‍ഞ്ഞു.

പ്രമേയങ്ങൾ എന്ന് അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച് ഇപ്പോൾ തീരുമാനമായിട്ടില്ല എന്നും അതിനെക്കുറിച്ച് മറ്റ് നേതാക്കന്മാരുമായി ചർച്ച നടത്തിയ ശേഷം തീരുമാനമറിയിക്കുമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

ആരോപണം ശക്തമായ സാഹചര്യത്തിൽ പോലും ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം ശിവശങ്കറിനെതിരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക