Image

നെഗറ്റീവ് എന്നറിയിച്ച്‌ പറഞ്ഞുവിട്ടയാളുടെ പരിശോധനഫലം പോസിറ്റീവ്: പകുതി വഴിയില്‍ ആംബുലന്‍സെത്തി ആശുപത്രിയിലെത്തിച്ചു

Published on 13 July, 2020
നെഗറ്റീവ് എന്നറിയിച്ച്‌ പറഞ്ഞുവിട്ടയാളുടെ പരിശോധനഫലം പോസിറ്റീവ്: പകുതി വഴിയില്‍ ആംബുലന്‍സെത്തി ആശുപത്രിയിലെത്തിച്ചു
കൊല്ലത്ത് ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് നെഗറ്റീവ് എന്ന് പറ‍ഞ്ഞയച്ച പ്രവാസി അരമണിക്കൂറിനിടെ വന്ന റിസല്‍റ്റില്‍ പോസിറ്റീവായി. കൊല്ലം പടപ്പകര സ്വദേശിയാണ് പൊസിറ്റീവായത്. യാത്രക്കിടെ കുണ്ടറയില്‍ ബാങ്കിലും എടിഎമ്മിലും ഇയാള്‍ കയറി. രണ്ടും അടച്ചു പൂട്ടി.

കരുനാഗപ്പളളിയില്‍ ക്വാറന്‍്റീന്‍ ചെയ്തിരുന്ന പ്രവാസിയാണ് കോവിഡ് പൊസിറ്റീവായത്. രോഗമില്ലെന്ന് പറഞ്ഞ് ഇയാളെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ കുണ്ടറ പടപ്പകരയിലേക്ക് യാത്ര തിരിച്ചു.

 ഇതിനിടെ കുണ്ടറ എടിഎമ്മിലും ബാങ്കിലും കയറി. ബാങ്കില്‍ നിന്ന് ഇറങ്ങവേ ആരോഗ്യവകുപ്പിന്‍റെ വിളിയെത്തി. കോവിഡ് പൊസിറ്റീവാണെന്ന് അറിയിച്ചു. 108 ആംബുലന്‍സെത്തി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാററുകയും ചെയ്തു.

എടിഎമ്മും ബാങ്കും അടച്ചു പൂട്ടി അണുനശീകരണം നടത്തി. ഇതിനു പുറമേ യുവാവിന്‍്റെ റൂട്ട് മാപ്പും തയ്യാറാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്‍്റേത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക