Image

ആഫ്രിക്കന്‍ രാജ്യങ്ങളിലും കൊവിഡ് കുതിച്ചുയരുന്നു

Published on 13 July, 2020
ആഫ്രിക്കന്‍ രാജ്യങ്ങളിലും കൊവിഡ് കുതിച്ചുയരുന്നു
ജൊഹന്നാസ്ബര്‍ഗ്: ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭയപ്പെടുത്തും വിധം കൊവിഡ് കുതിച്ചുയരുന്നു. ആഫ്രിക്ക കൊവിഡിന്റെ അടുത്ത ഹോട്ട്സ്‍പോട്ടാകുമോയെന്ന ഭീതി ഒരു വിഭാഗം ആരോഗ്യ വിദഗ്‍ദ്ധര്‍ പങ്കുവെക്കുന്നുണ്ട്.

 മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ആരോഗ്യ സംവിധാനങ്ങള്‍ അത്ര കണ്ട് കാര്യക്ഷമമല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം നിയന്ത്രണാതീതമായാല്‍ സ്ഥിതി ഭയാനകമായിരിക്കും. ആഫ്രിക്കയിലെ ആകെ രോഗികളില്‍ പകുതിയിലേറെയും ദക്ഷിണാഫ്രിക്കയിലാണ്.

 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13497 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 264184 ആയി. ആകെ മരണം 3971. ദക്ഷിണാഫ്രിക്കയിലെ ആകെ രോഗികളില്‍ മൂന്നിലൊന്നും ഗോതെംഗ് പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ജൊഹാനസ്ബര്‍ഗിലും പ്രിട്ടോറിയയിലുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക