Image

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്,ആരുടെ മുന്നിലും മുട്ടുമടക്കാത്ത എഎസ്പി ഷൗക്കത്തലി

Published on 13 July, 2020
സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്,ആരുടെ മുന്നിലും മുട്ടുമടക്കാത്ത എഎസ്പി ഷൗക്കത്തലി

തിരുവനന്തപുരം:  ആരുടെ മുന്നിലും മുട്ടുമടക്കാത്ത എന്‍ഐഎ അഡീഷണല്‍ എസ്പി ഷൗക്കത്തലിയാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത്.  ടി പി വധക്കേസില്‍ സിപിഎം നേതാക്കളെ വിറപ്പിച്ച ഓഫീസര്‍.


ഇദ്ദേഹമാണ് സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, റമീസ് ഉള്‍പ്പെടെ  ഇതുവരെ വലയിലായ പ്രതികളെ ചോദ്യം ചെയ്യാന്‍ ചുമതലപ്പെട്ടിരിക്കുന്നത്.  ഷൗക്കത്തലി ദൗത്യം ഏറ്റെടുത്തതോടെ ഇടപാടുകാരിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉന്നത ഉദ്യോഗസ്ഥരിലും  ആശങ്ക പരന്നിട്ടുണ്ട്. 


 ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ നേരത്തെ ചര്‍ച്ചയായതാണ്. കൊടി സുനിയടക്കമുള്ള ക്രിമിനല്‍ സംഘത്തെ മുടക്കോഴി മല കയറി അര്‍ധരാത്രി പിടികൂടിയത് ഷൗക്കത്തലിയും സംഘവുമായിരുന്നു..



അന്വേഷണ ചുമതലയുള്ള എന്‍ഐഎ ഡിവൈഎസ്പി സി രാധാകൃഷ്ണ പിള്ള പ്രമാദമായ പല കേസുകള്‍ക്കും തുമ്ബുണ്ടാക്കിയ വ്യക്തിയാണ്. അതിനേക്കാള്‍ ശക്തനാണ് മേല്‍നോട്ടം വഹിക്കുന്ന എഎസ്പി ഷൗക്കത്തലി.


എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച്‌ 24 മണിക്കൂറിനകമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ ബെംഗളൂരുവില്‍ നിന്ന് പൊക്കിയത്.


 ഇവര്‍ക്ക് കേരളത്തില്‍ നിന്ന് എങ്ങനെ ബെംഗളൂരുവിലെത്താന്‍ കഴിഞ്ഞു, ആരെല്ലാം സഹായിച്ചുവെന്ന വിവരങ്ങള്‍ അധികം വൈകാതെ പുറത്തുവരും.


അന്വേഷണം പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ തന്നെകേസിലെ പ്രധാനികള്‍ വലയിലായി. ഇനി ഇവര്‍ക്ക് പിന്നിലുള്ള വന്‍ സ്രാവുകളെയാണ് പിടികൂടാനുള്ളത്.


സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, റമീസ് ഉള്‍പ്പെടെയുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമെന്ന് എന്‍ഐഎ കരുതുന്നു. 


സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഓഫീസറാണ് ഷൗക്കത്തലി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയിലാണ് ഷൗക്കത്തലി എന്‍ഐഎയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയത്. 


ഇദ്ദേഹം ഏറ്റെടുത്ത കേസുകളില്‍ പ്രതികള്‍ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് സേനയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.


പ്രതിസന്ധി കൂടുതലുള്ള കേസുകള്‍ ആരെ ഏല്‍പ്പിക്കുമെന്ന് ചര്‍ച്ച ചെയ്യുമ്ബോള്‍ ആദ്യം ഉയര്‍ന്നുവരുന്ന പേരാണ് ഷൗക്കത്തലിയുടേത്. 


ടിപി കേസില്‍, കൊടി സുനിയെയും സംഘത്തെയും തേടിയുള്ള റെയ്ഡ് വിവരം പലതവണ ചോര്‍ന്നതോടെ, രഹസ്യ ഓപ്പറേഷന്‍ പ്ലാന്‍ചെയ്തു. മുടക്കോഴി മലയില്‍ കൊടി സുനി ഉള്‍പ്പെടെഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. എന്നാല്‍ എങ്ങനെ അങ്ങോട്ടെത്താന്‍ സാധിക്കും. എങ്ങനെ ശ്രമിച്ചാലും വിവരം ചോരും. പ്രതികള്‍ രക്ഷപ്പെടും. 


ഈ സമയത്താണ് ദൗത്യം ഷൗക്കത്തലി ഏറ്റെടുക്കുന്നത്.  മുടക്കോഴി മലയില്‍ ഒളിച്ചിരുന്ന പ്രതികളെ അര്‍ദ്ധരാത്രിയില്‍ വേഷപ്രച്ഛന്നരായി നടന്നെത്തി സാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് ഷൗക്കത്തലിയും സംഘവും പിടികൂടിയത്.



 ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഓഫീസര്‍മാര്‍ ചെങ്കല്‍ തൊഴിലാളികളുടെ വേഷത്തില്‍ ടിപ്പര്‍ ലോറിയില്‍ പുലര്‍ച്ചെ എത്തി. പെരിങ്ങാനത്ത് എത്തിയ സംഘം പിന്നീട് നടന്നാണ് മല കയറിയത്. 


കനത്തമഴയില്‍ മൊബൈല്‍ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയ​റ്റം. പുലര്‍ച്ചെ നാലിന് സുനിയുടെ ഒളിസങ്കേതം കണ്ടെത്തി.പ്ലാസ്​റ്റിക് ഷീ​റ്റു കൊണ്ട് കെട്ടിയ ടെന്റില്‍ നിലത്ത്

കമ്ബിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്.


മൂന്ന് ഭാഗത്തു നിന്നും ഓഫീസര്‍മാര്‍ പുലര്‍ച്ചെ നാലിന് കൊടി സുനിയും സംഘവും ഒളിഞ്ഞിരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പ്രതികള്‍ ഉറക്കത്തിലായിരുന്നു.


ബലപ്രയോഗത്തിലൂടെ പ്രതികളെ പിടികൂടിയത് ടിപി വധക്കേസില്‍ നിര്‍ണായകമായ നീക്കമായിരുന്നു. 


 പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അര മണിക്കൂര്‍ നീണ്ട

ബലപ്ര യോഗത്തിലൂടെയാണ് സംഘത്തെ കീഴടക്കിയത്.


 പിന്നീട് സിപിഎം നേതാക്കളെ അറസ്​റ്റു ചെയ്യാന്‍ മ​റ്റ് ഉദ്യോഗസ്ഥര്‍ മടിച്ചപ്പോള്‍, ആ ദൗത്യം ഏ​റ്റെടുത്തതും ഷൗക്കത്തലിയാണ്.

1995ല്‍ ഒന്നാംറാങ്കോടെ കേരള പൊലീസില്‍ എസ്.ഐയായ ഷൗക്കത്തലി തലശേരി ഡിവൈ.എസ്.പിയായിരിക്കെ 2014ലാണ് ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയിലെത്തിയത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക