Image

പ്രവാസിയെ പിഴിഞ്ഞ് വന്ദേഭാരത്; ടിക്കറ്റ് നിരക്ക് 2 സ്ലാബായി

Published on 13 July, 2020
പ്രവാസിയെ പിഴിഞ്ഞ് വന്ദേഭാരത്; ടിക്കറ്റ് നിരക്ക് 2 സ്ലാബായി
കുവൈറ്റ് വന്ദേഭാരത് മിഷന്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് പ്രവാസികളെ പ്രയാസത്തിലാക്കി. 2 സ്ലാബായാണ് ടിക്കറ്റ് നിരക്ക് മാറ്റിയതെന്നാണ് എയര്‍ലൈന്റെ വിശദീകരണം. എന്നാല്‍ 750 ദിര്‍ഹത്തിന്റെ ആദ്യത്തെ സ്ലാബില്‍ നാമമാത്ര ടിക്കറ്റ് നല്‍കിയ ശേഷം ശേഷിച്ച ടിക്കറ്റുകളെല്ലാം 950 ദിര്‍ഹമിനാണു വിറ്റഴിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് വഴിയാണെങ്കിലും ട്രാവല്‍ ഏജന്‍സി വഴിയാണെങ്കിലും 30 ദിര്‍ഹം സര്‍വീസ് ചാര്‍ജ് ഇനത്തിലും നല്‍കണം. ഇതോടെ ഏതാണ് 1000 ദിര്‍ഹത്തോളം നല്‍കിയാലേ ടിക്കറ്റ് ലഭിക്കൂ. യുഎഇയില്‍ വന്ദേഭാരത് മിഷന്‍ നാലാം ഘട്ടംവരെ 750 ദിര്‍ഹമായിരുന്നു കേരളത്തിലെ ഏതു സെക്ടറിലേക്കും ഈടാക്കിയിരുന്നത്.

ജോലി നഷ്ടപ്പെട്ടും സന്ദര്‍ശക വീസയിലെത്തി വീസാ കാലാവധി കഴിഞ്ഞും നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു നിരക്കു വര്‍ധന ഇരുട്ടടിയാകും. പുതിയ രീതിയോടെ വന്ദേഭാരത് ടിക്കറ്റ് നിരക്ക് ചില ചാര്‍ട്ടേ!ഡ് വിമാനക്കമ്പനികളുടെ നിരക്കിനു സമാനമാവുകയോ അതിനെക്കാള്‍ കൂടുകയോ ചെയ്തിട്ടുണ്ട്.

സൗദിയില്‍ നേരത്തെ 950 റിയാലുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് മൂന്നാം ഘട്ടത്തില്‍ 1750 വരെയാക്കി വര്‍ധിപ്പിച്ചിരുന്നെങ്കിലും പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിരക്ക് കുറച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക