Image

മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ ഒരു മാസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് യുഎഇ

Published on 13 July, 2020
മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ ഒരു മാസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് യുഎഇ

ദുബായ്: മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ ഒരു മാസത്തിനുള്ളില്‍ രാജ്യംവിടണമെന്ന് യുഎഇ. ജുലൈ 12 മുതല്‍ നിയമം നിലവില്‍വന്നതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്  അറിയിച്ചു. 

ഒരു മാസത്തിനുള്ളില്‍ രാജ്യം വിടുകയോ, അല്ലെങ്കില്‍ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യാം. അതല്ലെങ്കില്‍ പിഴ ഒടുക്കേണ്ടിവരും. യുഎഇയിലുള്ള 
താമസ വിസക്കാര്‍ക്ക്  വിസ എമിറേറ്റ്‌സ് ഐഡി എന്നിവ പുതുക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വിസ കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ഓണ്‍ലൈനായി വിസ പുതുക്കല്‍ നടപടി ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം. കോവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി സ്മാര്‍ട് സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കണമെന്നും അധികൃതര്‍ 
ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക