Image

പത്തനാപുരം സ്വദേശി കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചു

Published on 13 July, 2020
 പത്തനാപുരം സ്വദേശി കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചു


ദമാം: കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചു.പത്തനാപുരം ശാലേംപുരം ചെങ്കിലാത്ത് വീട്ടില്‍ ബാബുകോശി(61)ആണ് മരിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി സൗദിയിലായിരുന്നു.

ജൂണ്‍ മുപ്പതിന് നാട്ടില്‍ വരാനിരിക്കവെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനമുണ്ടാകുന്നത്. പിന്നീട് പനിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൊറോണ ബാധയാണ് മരണകാരണമെന്ന് അധികൃതര്‍ നാട്ടിലറിയിക്കുകയായിരുന്നു. ഭാര്യ: റോസമ്മ. മക്കള്‍: റൂബി, റോബിലി. മരുമകന്‍:ബിബിന്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക