Image

വിളക്കാണ് മാലാഖമാർ ആൽബം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു

Published on 13 July, 2020
വിളക്കാണ് മാലാഖമാർ ആൽബം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു
ലോകം മുഴുവനും കൊറോണയെന്ന മഹാമാരികാരണം വിറങ്ങലിച്ചു നിൽക്കുന്ന ഈ കാലത്ത് ഒരു ഭയവും കൂടാതെ ഉറ്റവരെയും ഉടയവരെയും കാണാനോ സംസാരിക്കാനോ പോലും കഴിയാതെ ജോലി ചെയ്യുന്ന ആരോഗ്യമേഖലയിലുള്ള ക്ലീനർമാർ തൊട്ട്  ഡോക്ടർമാർ വരയുള്ളവർക്കായി ഒരു വീഡിയോ ആൽബം തയ്യാറാക്കിയിരിക്കുകയാണ്  പ്രവാസലോകത്തുള്ളവരും സിനിമാലോകത്തുള്ളവരും ചേർന്ന്. റിലീസായി  മണിക്കൂറിനുള്ളിൽ തന്നെ ടിക്‌ടോകിലും, ഹലോ ആപ്പിലും, യൂട്യുബിലും പതിനായിരങ്ങളാണ് വീഡിയോ കണ്ടത്.

വീഡിയോയിൽ ഏറെ വിഷമിപ്പിക്കുന്ന രംഗം കൊറോണ  രോഗികളെ ചികിൽസിക്കുന്ന നഴ്‌സായ അമ്മയെ കാണാൻ മകൻ വന്നിട്ടും കാണാനോ  അവന് ഒരു മുത്തം നൽകാനോ പറ്റാത്ത ഒരു . അവസ്ഥ, ഗ്ലാസ് ചുമരുകൾക്കിരുവശവും നിന്ന് മകനെ കാണുകയും ഉമ്മ കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ദയനീയമായ അവസ്ഥ, കൂടാതെ ആരോഗ്യ രംഗത്തുള്ളവർ അനുഭവിക്കുന്ന മറ്റ് ബുദ്ധിമുട്ടുകളും സമൂഹത്തിന് മുന്നിലേക്ക് എത്തിക്കുന്നുണ്ട് ഈ ആല്ബത്തിലൂടെ..

അറിയപ്പെടുന്ന സിനിമാകമ്പനിയായ ഗുഡ് വിൽ എന്റർടൈൻറ്മെന്റ്
യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്, ജെ എം സ്റ്റുഡിയോ റിയാദിൽ നിന്നാണ് വോക്കൽ എടുത്തത്, ഇതിൽ അഭിനയിച്ചിരിക്കുന്നത്  സൗദി അറേബ്യയിൽ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന നഴ്സുമാരായ ജിത എലിസബത്,  അരുൺ, നിഷ ജോസഫ്, സിനി ജെയിംസ് എന്നിവരാണ്.
ഇതിന് മനോഹരമായ വരികൾ എഴുതിയതും സംവിധാനം നിർവ്വഹിച്ചതും പ്രവാസലോകത്ത് അറിയപ്പെടുന്ന കലാപ്രതിഭ കലാഭവൻ ഷാറോൻ ഷെരീഫാണ്.
സംഗീതം നൽകിയിരിക്കുന്നത്   മലയാളസിനിമ പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറുമായ സത്യജിത് ആണ്.
ഛായാഗ്രഹണം നൽകിയിരിക്കുന്നത് നിരവധി സിനിമളുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഫിലിം ക്രാഫ്റ്റ് സംഘടനയുടെ പഴയ കോഡിനേറ്റർ കൂടിയായ അൻഷാദ് ഫിലിം ക്രാഫ്റ്റ് ആണ്, പ്രവാസലോകത്ത് അറിയപ്പെടുന്ന കലാകാരി ശബാന അൻഷാദും  സിനിമാ പിന്നണി ഗായകൻ സത്യജിത്തും  ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്, നിർമ്മാണം നിർവഹിച്ചിരിക്കുന്നത്  അസീസ് കടലുണ്ടി (സീ ടെക് ഇവന്റ് മാനേജ്മെന്റ്)ആണ്
ഡോക്ടർ വല്ലി ജോസ്, രാജൻ കാരിച്ചാൽ, ജോസ് ആന്റണി, അലൻ ഫാഹിദ്  എന്നിവരാണ്‌ മറ്റ് കഥാപത്രങ്ങൾ..
വിളക്കാണ് മാലാഖമാർ ആൽബം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക